ഉപരാഷ്ട്രപതിയുടെ കാര്യാലയം

SCO-ഭരണ നേതൃത്വ സമിതിയുടെ പത്തൊമ്പതാം സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 30 NOV 2020 4:51PM by PIB Thiruvananthpuram

 

തങ്ങളുടെ നയത്തിന്റെ ഭാഗമായി തീവ്രവാദത്തെ ഉപയോഗപ്പെടുത്തുന്ന ചില രാഷ്ട്രങ്ങളുടെ നടപടിയിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആശങ്ക രേഖപ്പെടുത്തി. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശൃംഖലകൾ, അടിസ്ഥാനസൗകര്യങ്ങൾ, സുരക്ഷാ മേഖലകൾ എന്നിവയെ പൂർണമായും ഉന്മൂലനം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിയമസംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ അംഗരാഷ്ട്രങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ആതിഥേയത്വം വഹിച്ച SCO ഭരണ നേതൃത്വ സമിതിയുടെ പത്തൊമ്പതാം സമ്മേളനത്തെ വെർച്വൽ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രൂപത്തിലുമുള്ള ഭീകരവാദ പ്രവർത്തനങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുതായി ഉപരാഷ്ട്രപതി വ്യക്തമാക്കി.

മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകാരോഗ്യസംഘടന അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ട സമയം ആസന്നമായതായും, കോവിഡാനന്തര ലോകത്തിന് യോജിച്ച വിധത്തിൽ നമ്മുടെ വികസന നയങ്ങൾ പുനഃക്രമീകരിക്കണമെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.

2021-25 കാലയളവിൽ ബഹുരാഷ്ട്ര തല വ്യാപാര-സാമ്പത്തിക സഹകരണത്തിനായുള്ള പ്രത്യേക പരിപാടിക്കായി രൂപം നൽകിയ കർമ്മ പദ്ധതി അംഗീകരിച്ച SCO വാണിജ്യ മന്ത്രിമാരെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

****



(Release ID: 1677179) Visitor Counter : 176