മന്ത്രിസഭ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ്  ഓഫ് ഇന്ത്യ (ICAI) യും VRC  നെതർലാൻഡ്സും  തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭായോഗ അനുമതി

Posted On: 25 NOV 2020 3:27PM by PIB Thiruvananthpuram



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ്  ഓഫ് ഇന്ത്യ(ICAI) യും വെറെനിഗിങ്ങ് വാന്‍ രജിസ്റ്റര്‍ കണ്‍ട്രോളേഴ്‌സ് (VRC)നെതർലാൻഡ്സും  തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.

 അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ, ഓഡിറ്റ് മേഖലയിൽ ഇരു  രാജ്യങ്ങൾക്കും ഇടയിലെ  ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ വികസനം സാധ്യമാക്കാനും ധാരണപത്രം  ലക്ഷ്യമിടുന്നു.

 ലക്ഷ്യങ്ങളും നടപ്പാക്കുന്ന രീതിയും:

 i. നെതർലൻഡ്സിൽ സാങ്കേതിക പരിപാടികൾ, സെമിനാറുകൾ, സമ്മേളനങ്ങൾ തുടങ്ങിയ സംഘടിപ്പിക്കാനായി ICAI യും VRC യും  കൈകോർക്കും.

ii. സാങ്കേതിക ഗവേഷണം, പ്രൊഫഷണൽ വിദ്യാഭ്യാസം, പ്രൊഫഷണൽ അക്കൗണ്ടൻസി പരിശീലനം, പാഠ്യ  പരിപാടികൾ, പരീക്ഷകൾ, പ്രൊഫഷണൽ എത്തിക്സ്,മെമ്പര്‍ മാനേജ്‌മെന്റ്
  തുടങ്ങിയവയിൽ സാധ്യമായ സഹകരണം സ്ഥാപിക്കൽ. ഇതോടൊപ്പം അക്കൗണ്ടൻസി മേഖലയിൽ നവീനമായ സാധ്യതകൾ വളർത്തൽ

iii. അക്കൗണ്ടിംഗ്,ഫിനാൻസ്, വിവരസാങ്കേതികവിദ്യ, ഓഡിറ്റിംഗ് എന്നിവയിൽ ഹൃസ്വകാല പ്രൊഫഷണൽ കോഴ്സുകൾ നെതർലൻഡിൽ  ലഭ്യമാക്കുക

iv. വിദ്യാർഥികളെയും അധ്യാപകരെയും പരസ്പരം കൈമാറുന്ന പദ്ധതിയുടെ  സാധ്യതകളും നവീനമായ വികസനങ്ങളും ചർച്ചചെയ്യുക

v.ഇന്ത്യ, നെതർലാൻഡ്സ് എന്നിവയ്ക്കുപുറമേ അന്താരാഷ്ട്രതലത്തിലും ലഭ്യമായ അക്കൗണ്ടൻസി വിവരങ്ങൾ പങ്കുവെക്കുക

 ഇരു രാഷ്ട്രങ്ങളിലെയും മുൻനിര സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപെടലുകൾ, ഇന്ത്യക്കാരായ ചാർട്ട് അക്കൗണ്ടന്റുകൾക്ക് വലിയതോതിലുള്ള തൊഴിലവസരങ്ങൾ നൽകുകയും രാജ്യത്തേക്ക് കൂടുതൽ വിദേശ നാണ്യം  ഉറപ്പാക്കുകയും ചെയ്യും.

****



(Release ID: 1675689) Visitor Counter : 117