ഉപരാഷ്ട്രപതിയുടെ കാര്യാലയം
ജലസംരക്ഷണം സംബന്ധിച്ച് രാജ്യവ്യാപകപ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി
Posted On:
19 NOV 2020 1:58PM by PIB Thiruvananthpuram
ജലസംരക്ഷണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഓരോ തുള്ളി ജലവും സംരക്ഷിക്കുന്നതിനായി ഒരു ജലയോദ്ധാവാകാൻ ഓരോ പൗരനോടും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്ലാസ്റ്റിക് ബാഗുകൾ, ഡിറ്റർജന്റുകൾ, മനുഷ്യരുടെ മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ, വ്യാവസായിക മാലിന്യങ്ങൾ എന്നിവയിൽ നിന്ന് എല്ലാ ജലാശയങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് രാജ്യത്തെ ജലദൗർലഭ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. ചെലവു കുറഞ്ഞ ജലസേചന രീതികള്‍ പിന്തുടരാനും
വെള്ളം ലാഭിക്കുന്ന ഉൽപാദന യൂണിറ്റുകൾ ഉപയോഗിക്കാനും ഉപയോഗത്തിന് ശേഷം വെള്ളത്തിന്റെ ടാപ്പുകൾ അടച്ച് വയ്ക്കാനും അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു. ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന സർക്കാരുകളുടെയും സർക്കാരിതര സംഘടനകളുടെയും ശ്രമങ്ങൾക്ക് അനുബന്ധമായി വീട്ടിലും സമൂഹത്തിലും കർഷകർ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരും ബോധപൂർവമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
ഉപ്പുജലശുദ്ധീകരണം, മഞ്ഞുജല ശേഖരണം, മലിനജല പുനരുപയോഗം തുടങ്ങിയ നൂതനമാർഗ്ഗങ്ങൾ പരിശോധിച്ച് ജലക്ഷാമത്തിന്റെ വെല്ലുവിളി പരിഹരിക്കാൻ ശ്രീ നായിഡു ശാസ്ത്രജ്ഞരോടും ഗവേഷകരോടും ആവശ്യപ്പെട്ടു.
***
(Release ID: 1674059)
Visitor Counter : 186