ധനകാര്യ മന്ത്രാലയം

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ളപദ്ധതികളുടെ സാമ്പത്തിക സഹായത്തിനുള്ള ഇൻഫ്രാസ്ട്രക്ചർ വേരിയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, മാറ്റണങ്ങളോടെ തുടരാൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു.

Posted On: 11 NOV 2020 3:52PM by PIB Thiruvananthpuram

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള  (പി.പി.പി.) പദ്ധതികളുടെ സാമ്പത്തിക സഹായത്തിനുള്ള ഇൻഫ്രാസ്ട്രക്ചർ വേരിയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വി.ജി.എഫ്.) 2024-25  വരെ, മാറ്റണങ്ങളോടെ തുടരാനും 8,100 കോടി രൂപ പദ്ധതിക്കായി വകയിരുത്താനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു.

സാമൂഹിക അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ പങ്കാളിത്തം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇനിപ്പറയുന്ന രണ്ട്  ഉപ പദ്ധതികൾ കൂടി അവതരിപ്പിക്കുന്നതാണ് നവീകരിച്ച പദ്ധതി:

എ. ഉപ പദ്ധതി -1

സാമൂഹിക പ്രാധാന്യമുള്ള മാലിന്യ സംസ്കരണം, ജലവിതരണം, ഖരമാലിന്യ സംസ്ക്കരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക്  സഹായം ലഭിക്കും. മൂലധനച്ചെലവ് പൂർണ്ണമായും നിറവേറ്റുന്നതിൽ ഈ പദ്ധതികൾ ബാങ്കബിലിറ്റി (ബാങ്കിൽ നിന്ന് സഹായം ലഭിക്കാനുള്ള സാധ്യത), വരുമാനക്കുറവ് എന്നീ  പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ഈ വിഭാഗത്തിൽ വരുന്ന പദ്ധതികൾ 100% പ്രവർത്തന ചെലവ് വീണ്ടെടുക്കാൻ കഴിയുന്നവയായിരിക്കണം . ആകെ പദ്ധതി ചെലവിന്റെ (ടി.പി.സി.) പരമാവധി 30% കേന്ദ്രസർക്കാർ വി.ജി.എഫ്. വഴി അനുവദിക്കും.സംസ്ഥാന സർക്കാർ / ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയം / സർക്കാർ സ്ഥാപനങ്ങൾ എന്നിവ പദ്ധതി ചെലവിന്റെ 30% വഹിക്കണം.

ബി. ഉപ പദ്ധതി  -2

സാമൂഹിക പ്രാധാന്യമുള്ള  വലിയ പദ്ധതിയുടെ പ്രാരംഭമായ ലഘു പദ്ധതികൾ / പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികൾ  എന്നിവയെ ഈ ഉപ പദ്ധതി പിന്തുണയ്ക്കും. കുറഞ്ഞത് 50% പ്രവർത്തന ചെലവ് വീണ്ടെടുക്കുന്ന തരത്തിലുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള പദ്ധതികളാണ് ഈ വിഭാഗത്തിൽ പ്രതീക്ഷിക്കുന്നത്. അത്തരം പദ്ധതികളിൽ, മൂലധന ചെലവിന്റെ 80% വരെയും ആദ്യത്തെ അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന-പരിപാലന ചെലവിന്റെ (O & M ) 50% വരെയും  കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ചേർന്ന്  ലഭ്യമാക്കും.ആകെ പദ്ധതി ചെലവിന്റെ പരമാവധി 40% വരെ ആയിരിക്കും കേന്ദ്രസർക്കാർ വിഹിതം.കൂടാതെ, ആദ്യ അഞ്ച് വർഷങ്ങളിൽ പദ്ധതിയുടെ വാണിജ്യ പ്രവർത്തനങ്ങളുടെ പ്രവർത്തനച്ചെലവിന്റെ  പരമാവധി 25%  ആവശ്യമെങ്കിൽ നൽകും.

പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ 64 പ്രോജക്ടുകൾ‌ക്ക് 'അന്തിമ അംഗീകാരം' നൽകി. ആകെ പദ്ധതി ചെലവ് 34,228 കോടി രൂപയും വി.ജി.എഫ്. ആയി 5,639 കോടി രൂപയും. 2019-20 സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ വി.ജി.എഫ്. ആയി 4,375 കോടി രൂപ വിതരണം ചെയ്തു.


നേട്ടങ്ങൾ:

സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ  പൊതു സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക,കാര്യക്ഷമമായി ആസ്തികൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുക, അവയുടെ ശരിയായ പ്രവർത്തനവും പരിപാലനവും ഉറപ്പുവരുത്തുക, സാമ്പത്തികമായും സാമൂഹികമായും ആവശ്യം വേണ്ട പദ്ധതികൾ വാണിജ്യപരമായി ലാഭകരമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പദ്ധതി സഹായിക്കുമെന്നതിനാൽ പൊതുജനങ്ങൾക്കും വലിയ തോതിൽ പ്രയോജനം ലഭിക്കും.

പദ്ധതി നടപ്പാക്കൽ :

മന്ത്രിസഭ അംഗീകരിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും. വി.‌ജി‌.എഫ്. പദ്ധതിക്ക് കീഴിലുള്ള നിർദ്ദിഷ്ട ഭേദഗതികൾ, പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉചിതമായി ഉൾപ്പെടുത്തും. പുതുക്കിയ വി.ജി.എഫി.ന്റെ കാര്യക്ഷമമായ നടത്തിപ്പിനും പിന്തുണയ്ക്കുന്ന പദ്ധതികളുടെ നിരീക്ഷണത്തിനും എല്ലാ നടപടികളും കൈക്കൊള്ളും.

പരിണിത ഫലങ്ങൾ :

നിർദ്ദിഷ്ട വി.ജി.എഫ്. പദ്ധതിയുടെ നവീകരണം കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം  ആകർഷിക്കുകയും സാമൂഹിക മേഖലകളിലെ സ്വകാര്യ നിക്ഷേപം (ആരോഗ്യം, വിദ്യാഭ്യാസം, മലിനജലം സംസ്ക്കരണം, ഖരമാലിന്യ സംസ്ക്കരണം, ജലവിതരണം മുതലായവ) സുഗമമാക്കുകയും ചെയ്യും.പുതിയ ആശുപ്രത്രികൾ സ്കൂളുകൾ എന്നിവ വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.


പദ്ധതി വിഹിതം :

നവീകരിച്ച പദ്ധതിക്ക് ധനമന്ത്രാലയം ബജറ്റിൽ വകയിരുത്തി ധനസഹായം നൽകും.പുതുക്കിയ വി‌.ജി.‌എഫ്. പദ്ധതിയുടെ  2024-2025 സാമ്പത്തിക വർഷം വരെയുള്ള  വിഹിതം ഇനിപ്പറയുന്നു :

 

Financial Year

 

Scheme for Financial Support to        PPPs       in       Economic Infrastructure

(Rs. crore)

 

Scheme for Financial Support to PPPs in Social Infrastructure

(Rs. crore)

2020-21

 

1,000

 

400

 

2021-22

 

1,100

 

400

 

2022-23

 

1,200

 

400

 

2023-24

 

1,300

 

400

 

2024-25

 

1,400

 

500

 

Total

 

6,000

 

2,100

 

പശ്ചാത്തലം:

 2006 ലാണ്  പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി   വേരിയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് പദ്ധതി (വി‌.ജി.‌എഫ്.) അവതരിപ്പിച്ചത്.വൻതോതിൽ  മൂലധന നിക്ഷേപം ആവശ്യമുള്ളതും, വാണിജ്യപരമായി ലാഭകരമല്ലാത്തതും, പൂർത്തിയാക്കാൻ ദീർഘ കാലയളവുകൾ വേണ്ടതും , ഉപയോക്തൃ നിരക്കുകൾ വാണിജ്യ നിലവാരത്തിലേക്ക് ഉയർത്താൻ  കഴിയാത്തതും , ആയ പദ്ധതികൾക്ക് മൊത്തം പദ്ധതി ചെലവിന്റെ (ടി.പി.സി.) 40% വരെ കേന്ദ്ര സർക്കാർ വി.ജി.എഫ്.ആയി നൽകും. 20% പദ്ധതി നിർമാണ ഘട്ടത്തിൽമൂലധന ഗ്രാന്റായും 20% സ്പോൺസർ അതോറിറ്റി എന്ന നിലയിലും ലഭ്യമാക്കും.

 

***



(Release ID: 1672196) Visitor Counter : 215