സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

പി എം ഇ ജി പി പദ്ധതിയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര എം എസ് എം ഇ മന്ത്രാലയം.

Posted On: 06 NOV 2020 4:53PM by PIB Thiruvananthpuram

പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിന്റെ പേരിൽ ചിലർ നടത്തുന്ന വഞ്ചനയിൽ  അകപ്പെടരുത് എന്ന് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം പൊതുജനങ്ങൾക്കും, സംരംഭകർക്കും ജാഗ്രത നിർദ്ദേശം നൽകി. പി എം ഇ ജി പി പദ്ധതിയുടെ കീഴിൽ വായ്പ  നൽകാമെന്ന് പറഞ്ഞ് ചില സ്വകാര്യവ്യക്തികളും ഏജൻസികളും പൊതുജനങ്ങളെയും സംരംഭകരെയും സമീപിച്ച്, വായ്പ അനുവദിച്ചതായുള്ള വ്യാജ കത്ത് കൈമാറുകയും പകരം അവരിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നതായി മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ട്.  ഈ തട്ടിപ്പ്, ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


 പി എം ഇ ജി പി പദ്ധതിയുടെ കീഴിൽ വായ്പയ്ക്കുള്ള അപേക്ഷയും, തുക കൈമാറ്റവും എല്ലാം പൂർണമായും  ഗവൺമെന്റിന്റെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ https://www.kviconline.gov.in/pmeepeportal/pmegphome/index.jsp എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ്. പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും സൗജന്യമാണ്.


 പി എം ഇ ജി പി  പദ്ധതികളുടെ നടത്തിപ്പിനോ  പദ്ധതികൾക്ക് അനുവാദം നൽകുന്നതിനോ സഹായധനം അനുവദിക്കുന്നതിനോ സ്വകാര്യ വ്യക്തികളെയും  ഏജൻസികളെയും  ചുമതലപ്പെടുത്തിയിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.

 

***


(Release ID: 1670728) Visitor Counter : 169