ജൽ ശക്തി മന്ത്രാലയം

ദേശീയ ജൽ ജീവൻ മിഷൻ, 50 മേഖലാ പങ്കാളികളുമായി ചർച്ച നടത്തി

Posted On: 02 NOV 2020 4:35PM by PIB Thiruvananthpuram

2024 ഓടെ രാജ്യത്തെ ഗ്രാമീണമേഖലയിൽ ഉള്ള വീടുകളിൽ എല്ലാം ടാപ്പ് വാട്ടർ കണക്ഷൻ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതിയാണ് ജൽ ജീവൻ മിഷൻ.

 

പദ്ധതിയുടെ ഭാഗമായി സൗജന്യമായി സന്നദ്ധ സേവന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് താല്പര്യമുള്ള എൻജിഒകൾ, യുഎൻ ഏജൻസികൾ, ട്രസ്റ്റുകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും കേന്ദ്ര ജൽ ശക്തി മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. ജല മേഖലയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തനം നടത്തുന്ന ഈ സംഘടനകൾക്ക് പ്രസ്തുത മേഖലയിൽ വലിയ സ്വാധീനം ചെലുത്താനായിട്ടുണ്ട്.

 

കേന്ദ്ര ജലശക്തി മന്ത്രാലയം അഡിഷണൽ സെക്രട്ടറിയും ദേശീയ ജലജീവൻ മിഷൻ ഡയറക്ടറുടേയും അധ്യക്ഷതയിൽ ഇന്ന് ചേർന്ന വീഡിയോ കോൺഫ്രൻസ് യോഗത്തിൽ അമ്പതോളം സംഘടനകൾ പങ്കെടുത്തു. പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ താൽപര്യം പ്രകടിപ്പിച്ചു. ജൽ ജീവൻ പദ്ധതി നിർവ്വഹണത്തിൽ സഹായിക്കുന്നതിന് സംഘടനയുടെ ഉത്തരവാദിത്വവും യോഗം ചർച്ച ചെയ്തു.

മേഖലാ പങ്കാളികളിലൂടെ, മികച്ച പ്രാദേശിക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ജൽ ജീവൻ മിഷൻ ലക്ഷ്യം വയ്ക്കുന്നത്.

വികേന്ദ്രീകൃതവും, ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കപ്പെടുന്നതും, പ്രാദേശിക അടിസ്ഥാനത്തിൽ ഉള്ളതുമായ, പദ്ധതിനിർവഹണത്തിലൂടെ പ്രദേശവാസികൾക്ക് ഇത്, തങ്ങളുടെ 'സ്വന്തം പദ്ധതി' എന്ന തോന്നൽ സൃഷ്ടിക്കാൻ സഹായിക്കും.

 

***


(Release ID: 1669555) Visitor Counter : 267