ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സേവനമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി
അവസാനത്തെ 1 ലക്ഷം പരിശോധനകള്‍ നടത്തിയത് 15 ദിവസത്തിനുള്ളില്‍
ഇ സഞ്ജീവനിയില്‍ പ്രതിദിനം രജിസ്റ്റര്‍ ചെയ്തത് 8500 ലേറെ പരിശോധനകള്‍
Posted On:
28 OCT 2020 12:40PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സംരംഭമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. അവസാനത്തെ ഒരു ലക്ഷം കണ്‍സള്‍ട്ടേഷനുകള്‍ നടത്തിയത് 15 ദിവസത്തിനുള്ളിലാണ്. തമിഴ്‌നാട്, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ഇ സഞ്ജീവനി ഒ.പി.ഡി നടത്തുന്നുണ്ട്.
ചെറിയ പട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇ-സഞ്ജീവനി 4000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 20,000 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്. നിലവില്‍, പ്രതിദിനം 8500 ലധികം കണ്‍സള്‍ട്ടേഷനുകള്‍ വരെ ഇ സഞ്ജീവനിയിലൂടെ നടത്തുന്നുണ്ട്.
ഇ സഞ്ജീവനിയിലൂടെ ഏറ്റവുമധികം പരിശോധനകള്‍ നടത്തിയ ആദ്യ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് (48081). തമിഴ്‌നാട് (203286), ഉത്തര്‍പ്രദേശ് (168553) എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.
***
(Release ID: 1668107)
Visitor Counter : 205