രാജ്യരക്ഷാ മന്ത്രാലയം
ലെഫ്‌റ്റനന്റ് ജനറൽ നന്ദകിഷോർ സാഹു ഡെന്റൽ സർവീസസ് ഡയറക്ടർ ജനറലായി ചുമതലയേറ്റു
प्रविष्टि तिथि:
23 OCT 2020 3:52PM by PIB Thiruvananthpuram
ലെഫ്‌റ്റനന്റ് ജനറൽ നന്ദകിഷോർ സാഹു ഡെന്റൽ സർവീസസ് ഡയറക്ടർ ജനറലായും ആർമി ഡെന്റൽ കോറിന്റെ കേണൽ കമാൻഡന്റായും ചുമതലയേറ്റു. 37 വർഷത്തെ സ്‌തുത്യർഹമായ സൈനിക ജീവിതത്തിൽ, കശ്മീർ താഴ്‌വരയിലെ ഒരു യൂണിറ്റിന്റെ കമാൻഡ്, പശ്ചിമ, മധ്യ, ദക്ഷിണ കമാൻഡുകളുടെ കമാൻഡ് അഡ്വൈസർ ഉൾപ്പെടെ നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
പൂനെയിലെ ആംഡ് ഫോർസ്സ് മെഡിക്കൽ കോളേജിലെയും ഡൽഹി ആർമി ഹോസ്പിറ്റലിലും (റിസർച്ച് ആൻഡ് റഫറൽ) ഡെന്റൽ വിഭാഗം മേധാവിയായും പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉന്നത തല സേവനങ്ങൾക്കുള്ള അഞ്ച് പ്രശംസാപത്രങ്ങളും രാഷ്ട്രപതിയുടെ വിശേഷ് സേവാ മെഡലും അദ്ദേഹം നേടിയിട്ടുണ്ട്.
***
(रिलीज़ आईडी: 1667090)
आगंतुक पटल : 211