മന്ത്രിസഭ
മുൻ കേന്ദ്രമന്ത്രി ശ്രീ റാംവിലാസ് പസ്വാന്റെ നിര്യാണത്തിൽ കേന്ദ്ര മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി
Posted On:
09 OCT 2020 12:19PM by PIB Thiruvananthpuram
മുൻ കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ റാം വിലാസ് പസ്വാന്റെ നിര്യാണത്തിൽ കേന്ദ്ര മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ മന്ത്രി സഭ 2 മിനിറ്റ് മൗനാചരണം നടത്തി.
ഇത് സംബന്ധിച്ച അനുശോചന പ്രമേയവും ക്യാബിനറ്റ് പാസാക്കി. ശ്രീ റാം വിലാസ് പസ്വാന്റെ സംസ്കാരചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ കൂടി നടത്താൻ കേന്ദ്ര മന്ത്രി സഭ അനുവാദം നൽകി.
പാസ്വാന്റെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് ശ്രേഷ്ഠനായ ഒരു നേതാവിനേയും കഴിവുറ്റ പാർലമെന്റേറിയനേയും മികച്ച ഭരണാധികാരിയേയുമാണെന്ന് മന്ത്രി സഭ പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറിയ പസ്വാൻ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവർത്തിച്ചിരുന്നതായും പ്രമേയത്തിൽ പറയുന്നു.
ഗവണ്മെന്റിന്റെയും രാജ്യത്തിന്റെയും പേരിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് കാബിനറ്റ് അനുശോചനം അറിയിച്ചു.
***
(Release ID: 1663117)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada