ഉപരാഷ്ട്രപതിയുടെ കാര്യാലയം

ലോകം നേരിടുന്ന സാമൂഹ്യ‐രാഷ്ട്രീയ സാമ്പത്തിക‐പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്


പരിഹാരം കാണുന്നതിന് ഗാന്ധിയൻ ആശയങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി

Posted On: 02 OCT 2020 7:09PM by PIB Thiruvananthpuram

സാമൂഹ്യരാഷ്ട്രീയസാമ്പത്തികപാരിസ്ഥിതിക പ്രശ്നങ്ങൾ വർധിച്ച നിലയിൽ ബാധിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് ഗാന്ധിയൻ ആദർശങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്ന്ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇന്ന് ലോകത്തിന് ഒരു സാന്ത്വനസ്പർശം ആവശ്യമാണെന്നും അത്ഗാന്ധിയൻ ആശയങ്ങൾ നമുക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് ( സി ഡബ്ല്യു ) സംഘടിപ്പിച്ച "ഗാന്ധിയും ലോകവും" എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര വെബിനാറിനായി നേരത്തെ തയ്യാറാക്കിയ വീഡിയോയിലാണ്ഉപരാഷ്ട്രപതിയുടെ പരാമർശം. ഗാന്ധിജിയുടെ 150 ാം ജന്മവാർഷികത്തിന്റെ ഭാഗമായി രണ്ട് വർഷം നീളുന്ന ആഘോഷത്തോടനുബന്ധിച്ചാണ്രണ്ട് ദിവസത്തെ വെബിനാർ സംഘടിപ്പിച്ചത്‌.

 

14 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിദഗ്ധർ വെബിനാറിൽ പങ്കെടുക്കുന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ച ശ്രീ നായിഡു മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളുടെയും മൂല്യങ്ങളുടെയും പ്രബോധനങ്ങളുടെയും പ്രാധാന്യവും അവയുടെ എക്കാലത്തെയും പ്രസക്തിയുമാണ്ഇത് അടിവരയിടുന്നതെന്നും പറഞ്ഞു.

 

*******



(Release ID: 1661258) Visitor Counter : 207