ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് പരിശോധനകളുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ

Posted On: 23 SEP 2020 6:36PM by PIB Thiruvananthpuram



ആയിരം പേരിൽ നിന്ന് 0.14 സാമ്പിളുകളോ, ഒരു ദശലക്ഷം ആളുകളിൽ 140 പരിശോധനകളോ പ്രതിദിനം നടത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര് ചെയ്തിരുന്നു. എന്നാൽ 2020 സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം ഒരു ദശലക്ഷം പേരിൽ പ്രതിദിനം 875 പരിശോധനകളാണ് ഇന്ത്യ നടത്തുന്നത്. ഇത് ലോകാരോഗ്യസംഘടന നിഷ്കർഷിച്ചതിനേക്കാൾ ആറ് ഇരട്ടി കൂടുതലാണ്. തമിഴ്നാട്ടിൽ ഒരു ദശലക്ഷം ആളുകളിൽ 1,145 പരിശോധനകളാണ് നടത്തുന്നത്.

ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ 2020 സെപ്റ്റംബർ നാലിന് പുറത്തിറക്കിയ നിർദ്ദേശത്തിൽ, ‘ഓൺ-ഡിമാൻഡ്’ പരിശോധന സൗകര്യത്തിന് അനുവാദം നൽകിയിരുന്നു. പരിശോധനകൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നത് ലക്ഷ്യമി ട്ടാണ് ഈ നീക്കം.

DOPT
യുടെ കീഴിലുള്ള iGOT-ദിക്ഷ ഓൺലൈൻ പ്ലാറ്റ്ഫോമിൽ (https://igot.gov.in/igot/) മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാർക്കുള്ള ട്രെയിനിങ് മൊഡ്യൂളുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവ പ്രാദേശിക ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിവിധ കോഴ്സുകളിൽ ആയി 29.24 ലക്ഷം രജിസ്ട്രേഷനുകൾ ആണ് ഇതുവരെ നടന്നിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പരിശീലനത്തിനായി ഉള്ള പാഠ്യ വസ്തുക്കൾ ലഭ്യമാക്കിയിട്ടുണ്ട്.


കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

***



(Release ID: 1658286) Visitor Counter : 144