റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

നാഷണൽ ഹൈവേ എക്‌സലൻസ്‌ അവാർഡിന്‌ അപേക്ഷ ക്ഷണിച്ചു

Posted On: 15 SEP 2020 3:09PM by PIB Thiruvananthpuram


കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം 2020 ലെ നാഷണൽ ഹൈവേ എക്‌സലൻസ്‌ അവാർഡിന്‌ നിർദേശങ്ങൾ ക്ഷണിച്ചു. പ്രോജക്ട് മാനേജ്മെന്റ്, ഓപ്പറേഷൻ ആൻഡ്‌ മെയിന്റനൻസ്, ഗ്രീൻ ഹൈവേ, ഇന്നൊവേഷൻ, ഹൈവേ സേഫ്റ്റി, ടോൾ മാനേജ്മെന്റ്, ഔട്ട്‌സ്റ്റാൻഡിംഗ് വർക്ക്‌ ഇൻ ചലഞ്ചിങ്ങ്‌ കണ്ടീഷൻസ്‌ തുടങ്ങി ആറു  മേഖലകളിലാണ്‌ എല്ലാവർഷവും അവാർഡുകൾ നൽകുന്നത്‌.

https://bhoomirashi.gov.in/awards വഴി ഈ മാസം 19 നകം അപേക്ഷ സമർപ്പിക്കാം. വിജയികളെ ഈ വർഷം ഡിസംബറിൽ പ്രഖ്യാപിക്കും.

2018 മുതലാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ഹൈവേ മാനേജ്മെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളെ അംഗീകരിക്കുകയും മികച്ച നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനായി അവരുടെ പരിധിക്കപ്പുറവും പ്രവർത്തിക്കുന്ന ഏജൻസികളെ അംഗീകരിക്കുകയും  ചെയ്യുക എന്നതാണ്  ലക്ഷ്യം. രാജ്യത്തെ ദേശീയ പാത അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നവർക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനും രാജ്യത്ത് റോഡ് ശൃംഖല വികസിപ്പിക്കുകയെന്ന വലിയ ലക്ഷ്യത്തിന്‌ കൂടുതൽ സംഭാവനകൾ നൽകുന്നതിനും   ഇത് സഹായകരമാവും.

****


(Release ID: 1654554) Visitor Counter : 141