സാംസ്‌കാരിക മന്ത്രാലയം
അഭിനേതാവ് പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ സൊസൈറ്റിയുടെ പുതിയ ചെയര്‍മാനായി രാഷ്ട്രപതി നിയമിച്ചു
കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ശ്രീ പരേഷ് റാവലിനെ അഭിനന്ദിച്ചു
Posted On:
12 SEP 2020 8:10PM by PIB Thiruvananthpuram
അനുസമ്പന്ന അഭിനേതാവായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയര്‍മാനായി രാഷ്ട്രപതി ശ്രി രാംനാഥ് കോവിന്ദ് നിയമിച്ചു. കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ശ്രീ പരേഷ് റാവലിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രതിഭ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും കലാകാരൻമാർക്കും ഗുണകരമാകുകയും ചെയ്യുമെന്ന് ടൂറിസം വകുപ്പ് സഹമന്ത്രി പറഞ്ഞു. നാലുവര്‍ഷത്തേയ്ക്കാണ് പരേഷ്‌റാവലിനെ എന്‍.എസ്.ഡി സൊസൈറ്റിയുടെ ചെയര്‍മാന്‍ തസ്തികയില്‍ നിയമിച്ചിരിക്കുന്നത്.
1959ല്‍ സ്ഥാപിതമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌ക്കാരിക മന്ത്രാലയം പൂര്‍ണ്ണമായും സാമ്പത്തിക സഹായം ചെയ്യുന്ന ഒരു സ്വയംഭരണ സംഘടനയാണ്. ലോകത്തെ ആദ്യത്തെ തിയേറ്റര്‍ പരിശീല സ്ഥാപനങ്ങളില്‍ ഒന്നായ എന്‍.എസ്.ഡിയുടെ പ്രാരംഭം സംഗീതനാടക അക്കാദമിയുടെ കീഴിലായിരുന്നു, 1975ല്‍ ഇത് ഒരു സ്വതന്ത്ര്യ സ്ഥാപനമായി മാറി. തീയേറ്ററിന്റെ വിവിധ വശങ്ങളില്‍ ഇവിടെ 3 വര്‍ഷത്തെ പൂര്‍ണ്ണ സമയ റസിഡന്‍ഷ്യല്‍ പരിശിലന പരിപാടികളാണ് വാഗ്ദാനം ചെയ്യുന്നത്.
*********
(Release ID: 1653693)
Visitor Counter : 189