ഗ്രാമീണ വികസന മന്ത്രാലയം
                
                
                
                
                
                
                    
                    
                        ഗരീബ് കല്യാൺ റോസ്‌ഗാർ അഭിയാന്റെ കീഴിൽ 85000 ജലസംരക്ഷണ തടയണകളും 2.63 ലക്ഷം ഗ്രാമീണ ഭവനങ്ങളും നിർമ്മിച്ചു
                    
                    
                        
                    
                
                
                    Posted On:
                26 AUG 2020 3:49PM by PIB Thiruvananthpuram
                
                
                
                
                
                
                
കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കും ഗ്രാമീണ മേഖലയിൽ സമാന സാഹചര്യത്തിലുള്ളവർക്കും തൊഴിലവസരങ്ങളും ഉപജീവന അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായാണ് ഗരിബ് കല്യാൺ റോസ്ഗർ അഭിയാൻ (ജി.കെ.ആർ.എ) ആരംഭിച്ചത്.
ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിലെ 116 ജില്ലകളിലാണ് അഭിയാന്റെ പ്രവർത്തനങ്ങൾ.
അഭിയാന്റെ കീഴിൽ ഒൻപതാം ആഴ്ചയോടെ തന്നെ ഏകദേശം 24 കോടി മനുഷ്യ തൊഴിൽദിനങ്ങൾ നൽകി. ഇതുവരെ 18,862 കോടി രൂപ ചെലവഴിച്ചു. 85,786 ജലസംരക്ഷണ തടയണകൾ, 2,63,846 ഗ്രാമീണ ഭവനങ്ങൾ, 19,397 കന്നുകാലി തൊഴുത്തുകൾ, 12,798 ജലസേചന കുളങ്ങൾ, 4,260 സമൂഹ ശുചിത്വ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചിട്ടുണ്ട്.
അഭിയാന്റെ കീഴിൽ ജില്ലാ മിനറൽ ഫണ്ടുകൾ വഴി 6342 പ്രവൃത്തികൾ ഏറ്റെടുത്തു. 1002 ഗ്രാമപഞ്ചായത്തുകൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി, ഖര–ദ്രാവക മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 13,022 പ്രവൃത്തികൾ ഏറ്റെടുത്തു. 31,658 പേർക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ) വഴി നൈപുണ്യ പരിശീലനം നൽകി. 
12 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും യോജിച്ച ശ്രമങ്ങളാണ് അഭിയാന്റെ വിജയം.
****
                
                
                
                
                
                (Release ID: 1648757)
                Visitor Counter : 259
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil