ധനകാര്യ മന്ത്രാലയം
ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് സർക്കാരിന്റെ പ്രധാന മുൻഗണന: ധനമന്ത്രി
Posted On:
25 AUG 2020 3:59PM by PIB Thiruvananthpuram
ഘടനാപരമായ പരിഷ്കാരങ്ങൾക്ക് സർക്കാർ നൽകുന്ന പ്രധാന മുൻഗണനയാണ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രഖ്യാപിച്ച നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നതെന്ന് ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രമുഖരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു.
മാന്ദ്യം മറികടക്കൽ പ്രക്രിയ സുഗമമാക്കുന്നതിന്, ജനങ്ങളുടെ സഞ്ചാരത്തിനും ചരക്കു–-സേവനങ്ങളുടെയും അന്തർസംസ്ഥാന നീക്കത്തിനും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ടൂറിസം, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് & കൺസ്ട്രക്ഷൻ, വ്യോമയാനം തുടങ്ങി നിരവധി മേഖലകളെ മഹാമാരി ബാധിച്ചു. ഹോട്ടലുകൾ, സൽക്കാര(ബാൻക്വറ്റ്) അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള പ്രവർത്തനമാനദണ്ഡങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞു.
പ്രാദേശിക ഉൽപാദനത്തിൽ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇൻസെന്റീവ്സ് (പിഎൽഐ) പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും 6 സംസ്ഥാനങ്ങളിൽ സുപ്രധാനമായ മരുന്ന്, എപിഐ ഉൽപാദനം ത്വരിതപ്പെടുത്താൻ സഹായിച്ചതായും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.
സർക്കാർ ഏജൻസികളുടെ കാലതാമസം മൂലം വ്യവസായമേഖലയ്ക്ക് പണം ലഭിക്കുന്നത് വൈകുന്ന പ്രശ്‌നത്തില്‍ അവ വേഗത്തിലാക്കാൻ ധനമന്ത്രാലയം ഇടക്കിടെ അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
****
(Release ID: 1648542)
Visitor Counter : 289