പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

പൊതു ഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ ഈ വർഷത്തെ പുരസ്കാരം

Posted On: 25 AUG 2020 2:59PM by PIB Thiruvananthpuramപൊതു ഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരം എന്ന പേരിൽ 2006 ഭാരതസർക്കാർ ഒരു പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ സ്ഥാപനങ്ങൾ, ജില്ലകൾ എന്നിവ നടത്തുന്ന മികച്ചതും നൂതനവുമായ നടപടികൾ തിരിച്ചറിയാനും അവയെ ആദരിക്കാനും ലക്ഷ്യമിട്ടാണ് ഇതിന് തുടക്കമിട്ടത്.

പൊതു ഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര നിർണയത്തിൽ വർഷത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മുൻഗണനാ മേഖലകളിൽ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിലൂടെയുള്ള സമഗ്രവികസനം, നഗര ഗ്രാമ സ്വച്ച് ഭാരത് പദ്ധതിയിലൂടെ ജില്ലകളിലെ ജന മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കൽ, സേവന വിതരണം മെച്ചപ്പെടുത്തൽ, പൊതുജന പരാതികൾ അതിവേഗം പരിഹരിക്കൽ തുടങ്ങിയവയിൽ രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ നൽകിയ സംഭാവനകളെ തിരിച്ചറിയുന്നത് ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.

ജില്ലകളിലെ വിവിധ മേഖലകളിലായി മികച്ച പ്രകടനം കാഴ്ചവെച്ച വിഭാഗങ്ങളെ കണ്ടെത്തുന്നതിനായി
പുരസ്കാര നിർണയത്തിനുള്ള പരിധിയും വർധിപ്പിച്ചിട്ടുണ്ട്.

ഒപ്പം, പൊതു ഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിലൂടെ നമാമി ഗംഗേ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാതല ഉദ്യോഗസ്ഥരെ ആദരിക്കാനും ലക്ഷ്യമിടുന്നു.

 

രാഷ്ട്രീയ ഏകതാ ദിവസ് ആയ 2020 ഒക്ടോബർ 31ന് ഗുജറാത്തിലെ കെവാദിയയിലെ സ്റ്റാച്ചു ഓഫ് യൂണിറ്റിയിൽവച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പുരസ്കാരങ്ങൾ സമ്മാനിക്കും.

 

****(Release ID: 1648539) Visitor Counter : 232