ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ഗോത്ര ആരോഗ്യ - പോഷകാഹാര പോർട്ടൽ ആയ 'സ്വാസ്ഥ്യ' ക്ക് തുടക്കം;

 നാഷണൽ ഓവർസീസ് പോർട്ടലും നാഷണൽ ട്രൈബൽ ഫെലോഷിപ്പ് പോർട്ടലും ആരംഭിച്ചു

Posted On: 17 AUG 2020 4:25PM by PIB Thiruvananthpuram



ആദിവാസി കാര്യ മന്ത്രാലയം ഇന്ന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.അതിൽ ആരോഗ്യ-പോഷകാഹാരങ്ങളെ സംബന്ധിച്ച ‘സ്വാസ്ഥ്യ’ പോർട്ടലും ‘അലേഖ്’ എന്ന ഇ-ന്യൂസ്‌ലെറ്ററും ഉൾപ്പെടുന്നു. നാഷണൽ ഓവർസീസ് പോർട്ടലും നാഷണൽ ട്രൈബൽ ഫെലോഷിപ്പ് പോർട്ടലും മറ്റ് രണ്ട് പുതുസംരംഭങ്ങളാണ്.

കേന്ദ്ര ആദിവാസി കാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട, സഹമന്ത്രി ശ്രീമതി രേണുക സിംഗ് സരുത, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിലെ ആദിവാസി ജനതയുടെ ആരോഗ്യവും പോഷകാഹാരവുമായി ബന്ധപ്പെട്ട എല്ലാ സമഗ്ര വിവരങ്ങളും ലഭ്യമാകുന്ന ‘സ്വാസ്ഥ്യ’ എന്ന ഇ-പോർട്ടൽ ശ്രീ അർജുൻ മുണ്ട ഉദ്ഘാടനം ചെയ്തു. പ്രാമാണിക അറിവുകൾ, വൈദഗ്ദ്ധ്യം, അനുഭവങ്ങൾ എന്നിവ കൈമാറ്റം ചെയ്യാനും 'സ്വാസ്ഥ്യ' സഹായിക്കും. എൻ‌.ഐ‌.സി. ക്ളൗഡിലാണ് http://swasthya.tribal.gov.in എന്ന പോർട്ടൽ ഹോസ്റ്റു ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കുമായി സഹകരിച്ചുള്ള മന്ത്രാലയത്തിന്റെ സംരംഭമായ ‘ഗോയിംഗ് ഓൺ‌ലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ)’ പദ്ധതിയെ കുറിച്ചും ശ്രീ അർജുൻ മുണ്ട ചടങ്ങില്‍ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 5000 ആദിവാസി യുവാക്കൾക്ക് മാർഗ്ഗദർശനം നൽകുകയും അവരവരുടെ സമുദായങ്ങൾക്ക് ഗുണം ലഭിക്കും വിധം ഗ്രാമതല ഡിജിറ്റൽ യുവ നേതാക്കളാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗോൾ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അധ്യാപക ദിനമായ 2020 സെപ്റ്റംബർ 5 ന് പദ്ധതിയുടെ സമാരംഭത്തിനും മൊബൈൽ വിതരണത്തിനുമുള്ള രൂപ രേഖയും പ്രഖ്യാപിച്ചു.

2020-21 അധ്യയന വർഷത്തേക്കുള്ള ഫെലോഷിപ്പുകൾ, ഓവർസീസ് സ്കോളർഷിപ്പുകൾ എന്നിവയുടെ ഓൺലൈൻ അപേക്ഷ ആരംഭിക്കുമ്പോൾ തന്നെ സുതാര്യതമായും എളുപ്പത്തിലും എല്ലാ  വിവരങ്ങളും പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോത്രവർഗ മന്ത്രാലയവും മറ്റ് 37 മന്ത്രാലയങ്ങളും ഗോത്രവർഗ്ഗക്ഷേമത്തിനായി നടപ്പാക്കിയ വിവിധ പദ്ധതികളും ബജറ്റ്  വിഹിതവും http://dashboard.tribal.gov.in എന്ന ഡാഷ്‌ബോർഡിലെ വിവിധ സൂചകങ്ങളിൽ ലഭ്യമാണ്.

ത്രൈമാസ ഇ-ന്യൂസ്‌ലെറ്റർ ആയ ‘അലേഖ്’ ശ്രീമതി രേണുക സിംഗ് സരുത പുറത്തിറക്കി.

****



(Release ID: 1646484) Visitor Counter : 270