ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ഗോത്രവർഗങ്ങളെ ശാക്തീകരിക്കുക‌, ഇന്ത്യയെ പരിവർത്തിപ്പിക്കുക’ ഗോത്രവർഗ മന്ത്രാലയത്തിന്റെ ഓൺ‌ലൈൻ പെർഫോമൻസ് ഡാഷ്‌ബോർഡ്

प्रविष्टि तिथि: 13 AUG 2020 1:03PM by PIB Thiruvananthpuram


‘ഗോത്രവർഗങ്ങളെ ശാക്തീകരിക്കുക‌, ഇന്ത്യയെ പരിവർത്തിപ്പിക്കുക’ –-ഗോത്രവർഗ കാര്യമന്ത്രാലയം വികസിപ്പിച്ചെടുത്ത ഓൺ‌ലൈൻ പെർഫോമൻസ് ഡാഷ്‌ബോർഡ് നീതി ആയോഗ് സി‌ഇ‌ഒ ശ്രീ അമിതാഭ് കാന്ത്, നീതി ആയോഗ് അംഗം ശ്രീ രമേശ് ചന്ദ് എന്നിവർ ചേർന്ന്‌ 2020 ഓഗസ്റ്റ് 10ന്  ഉദ്ഘാടനം ചെയ്തു.
വിവിധ പദ്ധതികളുടെ ഡിജിറ്റലൈസേഷനും അവ പെർഫോമൻസ്‌ ഡാഷ്‌ബോർഡുമായി സംയോജിപ്പിച്ചതിനും ശ്രീ അമിതാഭ് കാന്ത് മന്ത്രാലയത്തെ അഭിനന്ദിച്ചു.


സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടുന്നതിനായി മന്ത്രാലയത്തിന്റെ 11 പദ്ധതികളുടെയും സംരംഭങ്ങളുടെയും പുതുക്കിയതും തത്സമയവുമുള്ള  വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന സംവേദന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഡാഷ്‌ബോർഡ്. മന്ത്രാലയത്തിന്റെ വിവിധ ഇ-സംരംഭങ്ങളിലേക്കുള്ള ലിങ്കുകളും ഡാഷ്‌ബോർഡിൽ നൽകിയിട്ടുണ്ട്‌. മന്ത്രാലയത്തിന്റെ 5 സ്കോളർഷിപ്പ് സ്കീമുകളും പ്രദർശിപ്പിക്കുന്നു. അതിൽ പ്രതിവർഷം 30 ലക്ഷം ദരിദ്ര ആദിവാസി ഗുണഭോക്താക്കൾ 2500 കോടി രൂപയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നു.

ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (ഇഎംആർഎസ്) സ്കീമിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, നിർമ്മാണത്തിലിരിക്കുന്ന സ്കൂളുകളുടെയും വിവിധ ഇഎംആർഎസ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങളും ഡാഷ്‌ബോർഡ് പ്രദർശിപ്പിക്കുന്നു.

ജില്ല തിരിച്ചുള്ള സന്നദ്ധ സംഘടനകളുടെ വിശദാംശങ്ങൾ, അവയ്ക്ക് നൽകിയ ഫണ്ടുകൾ, ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ എന്നിവയും ഡാഷ്‌ബോർഡിൽ കാണിക്കുന്നുണ്ട്‌. എല്ലാ സ്കീമുകൾക്കും സംരംഭങ്ങൾക്കുമുള്ള ജില്ലാതല വിവരങ്ങൾ ശേഖരിച്ചിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങളും പങ്കുവയ്‌ക്കുന്നു.

പട്ടികവർഗ ക്ഷേമത്തിനും വികസനത്തിനുമായി 41 മന്ത്രാലയങ്ങൾ അവരുടെ ബജറ്റിന്റെ നിശ്ചിത ശതമാനം ചെലവഴിക്കുന്നുണ്ട്‌. 2019-–-20 ൽ 51,000 കോടി രൂപയുടെ ബജറ്റ് 41 മന്ത്രാലയങ്ങൾ 275 ലധികം പദ്ധതികളിലായി അനുവദിച്ചു. ഈ മന്ത്രാലയങ്ങളുടെ പ്രകടനം വിവിധ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്  ഡാഷ്‌ബോർഡിൽ കാണാം.

പട്ടികവർഗക്കാരെ ശാക്തീകരിക്കുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ഈ ഡാഷ്‌ബോർഡ്. എൻ‌ഐ‌സിക്ക് കീഴിലുള്ള സെന്റർ ഓഫ് എക്സലൻസ് ഓഫ് ഡാറ്റ അനലിറ്റിക്സ് (സി‌ഇഡി‌എ) ആണ് ഡാഷ്‌ബോർഡ് വികസിപ്പിച്ചത്. (http://dashboard.tribal.gov.in)

***
 


(रिलीज़ आईडी: 1645526) आगंतुक पटल : 249
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , Telugu , English , Urdu , Marathi , हिन्दी , Bengali , Manipuri , Tamil