സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകേണ്ട തുക എത്രയും വേഗം മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എല്ലാ മുഖ്യമന്ത്രിമാരോടും  ആവശ്യപ്പെട്ടു

Posted On: 10 AUG 2020 3:24PM by PIB Thiruvananthpuram


സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സംസ്ഥാനങ്ങളും  കേന്ദ്രഭരണ പ്രദേശങ്ങളും  വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളും നൽകേണ്ട തുക എത്രയും വേഗം മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ എല്ലാ   മുഖ്യമന്ത്രിമാരോടും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. ഫിക്കി കർണാടക സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച എം എസ് എം ഇ വെർച്വൽ കോൺക്ലേവിനെ  അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ച മൂന്ന് ലക്ഷം കോടിയുടെ സമാശ്വാസ പാക്കേജിൽ നിന്ന് 1, 20, 000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പണം നൽകുന്നത് വൈകുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യവേ,  എം എസ് എം ഇ -കളുടെ  തീർക്കാനുള്ള ബില്ലുകൾ 45 ദിവസത്തിനുള്ളിൽ കൊടുത്തു തീർക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും  വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. 'സമാധാൻ ' പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ശ്രീ നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

****



(Release ID: 1644848) Visitor Counter : 154