റെയില്‍വേ മന്ത്രാലയം

കിസാന്‍ റെയില്‍'; പ്രത്യേക പാര്‍സല്‍ ട്രെയിന്‍ സര്‍വീസ് നാളെമുതല്‍

Posted On: 06 AUG 2020 4:53PM by PIB Thiruvananthpuram



ന്യൂഡല്‍ഹി, 06 ആഗസ്റ്റ് 2020

പാല്‍, മാംസം, മല്‍സ്യം എന്നിവ അടക്കമുള്ള  പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെയും ധാന്യങ്ങളുടെയും ചരക്കുനീക്കം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു.  മഹാരാഷ്ട്രയിലെ ദേവ്‌ലാലിയില്‍ നിന്ന് ബിഹാറിലെ ദാനാപൂര്‍ വരെ ഓടുന്ന പ്രതിവാര 'കിസാന്‍ റെയില്‍' പാര്‍സല്‍ ട്രെയിനിന്റെ ആദ്യ സര്‍വീസ് നാളെയാണ്. 2020-21 ബജറ്റിലെ പ്രഖ്യാപനമായിരുന്നു 'കിസാന്‍ റെയില്‍'. സാധനങ്ങള്‍ കേടാവാതെ സൂക്ഷിക്കാന്‍ ഫ്രോസണ്‍ കണ്ടെയിനറുകളടങ്ങിയതാണ് ഈ ട്രെയിന്‍.

യഥാസമയത്ത് ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പുതിയ സേവനം സഹായിക്കും. കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിങ് തോമര്‍, റെയില്‍വേ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ  കിസാന്‍ റെയില്‍ ഉദ്ഘാടനം ചെയ്യും. ചരക്കുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. പഴം-പച്ചക്കറി പോലെ വേഗത്തില്‍ കേടാകുന്ന ഉല്‍പ്പന്നങ്ങള്‍ വൈകാതെ വിപണിയിലെത്തിച്ച് കര്‍ഷകരുടെ നഷ്ടം കുറയ്ക്കാനാണു കിസാന്‍ റെയില്‍ ലക്ഷ്യമിടുന്നത്.
***



(Release ID: 1643989) Visitor Counter : 162