സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ഖാദി ഗ്രാമ വ്യവസായ കമ്മീഷനിൽ  നിന്നും  1.80 ലക്ഷം  മാസ്കുകൾ വാങ്ങും. 

Posted On: 30 JUL 2020 1:12PM by PIB Thiruvananthpuram

 

ന്യൂഡൽഹി,  ജൂലൈ 30,  2020

 

 മികച്ച ഗുണമേന്മയും വിലക്കുറവും കൊണ്ട് രാജ്യമെമ്പാടും പ്രശസ്തമായ ഖാദി ഫേസ്  മാസ്കുകൾ വലിയതോതിൽ വാങ്ങാൻ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തീരുമാനിച്ചു.1.80 ലക്ഷം  മാസ്ക്കുകൾ വാങ്ങാനുള്ള ഓർഡർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ഖാദി ഗ്രാമ വ്യവസായ കമ്മീഷന് നൽകി കഴിഞ്ഞു. ഇരട്ട തുന്നലോട്  കൂടിയ കൈകൊണ്ട് തുന്നിയ 100% കോട്ടൺ തുണി മാസ്കുകൾ ആണ് റെഡ് ക്രോസ് സൊസൈറ്റിക്ക് വേണ്ടി നിർമ്മിക്കുക എന്നു  ഖാദി  കമ്മീഷൻ അറിയിച്ചു. റെഡ് ക്രോസ് സൊസൈറ്റി നൽകിയ സാമ്പിളുകൾ പ്രകാരമാണ് തവിട്ടുനിറത്തിൽ ചുവന്ന കരയോട് കൂടിയ ഇരട്ട പാളി മാസ്ക് തയ്യാറാക്കുന്നത്. ശ്വസിക്കാൻ ബുദ്ധിമുട്ട് ഇല്ലാത്തതും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതും ജൈവവിഘടനത്തിനു വിധേയമായവുമായ മാസ്കിനു  വിലയും കുറവാണ്.മാസ്കിന്റെ  ഇടതുവശത്തായി റെഡ് ക്രോസ് സൊസൈറ്റി ലോഗോയും വലതുവശത്ത് ഖാദി ഇന്ത്യയുടെ ടാഗും  ഉണ്ടാകും. അടുത്ത മാസത്തോടെ മാസ്ക് വിതരണം ചെയ്യും. ഇതിനായി 20,000 മീറ്റർ തുണി ആവശ്യമാണ്. ഖാദി  കൈത്തൊഴിലാളികൾക്ക്  9000 അധിക പ്രവൃത്തി ദിവസങ്ങൾ ഇതിനു വേണ്ടി വരും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയിൽ നിന്നും പർച്ചേസ് ഓർഡർ സ്വീകരിച്ച ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാൻ ശ്രീ വിനയകുമാർ സക്‌സേന ഖാദി ഫേസ്  മാസ്കിന്റെ  വ്യാപക ആവശ്യകത, 'സ്വയംപര്യാപ്ത ഇന്ത്യ'യിലേക്കുള്ള ചുവടുവയ്പാണെന്ന്  അഭിപ്രായപ്പെട്ടു. ഇതുവരെ 10 ലക്ഷത്തോളം  ഇരട്ട പാളി  കോട്ടൻ മാസ്കുകളും 3 പാളി സിൽക്ക് മാസ്കുകളും  വിൽപന നടത്തിയതായി  കമ്മീഷൻ അറിയിച്ചു(Release ID: 1642342) Visitor Counter : 140