ഉപരാഷ്ട്രപതിയുടെ കാര്യാലയം

രാജ്യത്തിന് വേണ്ടി ഒന്നിച്ചു ജീവിക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനുമുള്ള ഇന്ത്യയുടെ മഹത്തായ സംസ്‌ക്കാരം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഉപരാഷ്ട്രപതിയുടെ ആഹ്വാനം



മൈസൂര്‍ രാജവംശത്തിലെ 25-ാമത് രാജവായിരുന്ന ശ്രീ ജയ ചാമരാജ വാഡിയാര്‍ക്ക് അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ ഉപ രാഷ്ട്രപതി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു

Posted On: 18 JUL 2020 1:32PM by PIB Thiruvananthpuram

ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ കാതലായ 'പങ്കിടുകയും പരിചരിക്കുകയു'മെന്നതിന്റെ യഥാര്‍ത്ഥ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിനും ലോകത്തിനും മുഴുവന്‍ മാനവരാശിക്കും വേണ്ടി ഇന്ത്യയുടെ മഹത്തായ സംസ്‌ക്കാരമായ ഒന്നിച്ചു ജീവിക്കുകയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതിനെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രി വെങ്കയ്യാ നായിഡു ഇന്ന് രാജ്യത്തോട് ആഹ്വാനം ചെയ്തു.
 

അറിവ്, ജ്ഞാനം, രാഷ്ട്രഭക്തി,  ഭരണാധികാരികളുടെ മഹത്തായ വീക്ഷണങ്ങള്‍, എന്നിവയേയും നമ്മുടെ ചരിത്രത്തിനെ രൂപകല്‍പ്പന ചെയ്യുന്നതിൽ മഹാരാജാ ജയ ചാമരാജ വാഡിയാറിനെപ്പോലുള്ള രാഷ്ട്രതന്ത്രജ്ഞർ വഹിച്ച പങ്ക് സ്മരിച്ചുകൊണ്ട് മൈസൂര്‍ രാജവംശത്തിലെ 25-ാമത്തെ രാജാവായിരുന്ന ശ്രീ ജയ ചാമരാജ വാഡിയാറിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തെ ഉപരാഷ്ട്രപതി വെര്‍ച്ച്വലായി അഭിസംബോധന  ചെയ്തു.
 

അദ്ദേഹത്തെ ഒരു ജനാധിപത്യവാദിയെന്നും ജനങ്ങളുടെ ഭരണാധികാരിയെന്നും വിശേഷിപ്പിച്ച ശ്രീ നായിഡു അദ്ദേഹം എല്ലായ്‌പ്പോഴൂം തന്റെ പ്രജകളുമായി ബന്ധത്തില്‍ തുടരുന്നതിനും ബഹുജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ആഗ്രഹിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഒരു ഭരണഘടന അസംബ്ലി സ്ഥാപിച്ചും ശ്രീ കെ.സി. റെഡ്ഡിയെ മുഖ്യമന്ത്രിയാക്കികൊണ്ട് ഒരു ഇടക്കാല ജനകീയ ഗവണ്‍മെന്റിന് രൂപം നല്‍കിയും ശ്രീ വാഡിയാര്‍ മൈസൂര്‍ രാജ്യത്തില്‍ ഒരു ഉത്തരവാദിത്വപ്പെട്ട ഗവണ്‍മെന്റ് സ്ഥാപിച്ചുവെന്നത് വിലമതിക്കാനാകാത്ത ഓര്‍മ്മകളാണ്.
 

ശക്തമായ ഒരു ജനാധിപത്യരാജ്യമായി ഇന്ത്യയെ പരിണമിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ സംഭാവനകള്‍ നല്‍കിയതിന്റെയും നേട്ടം മഹാരാജാവിന് നല്‍കികൊണ്ട് പുരാതനമൂല്യങ്ങളുടെയൂം ആധുനികതയുടെയും ശരിയായ മിശ്രിമായിരുന്നു അദ്ദേഹമെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു.
 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം 'ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സക്ഷന്‍' ആദ്യമായി അംഗീകരിച്ച പ്രധാനപ്പെട്ട രാജ്യമായിരുന്നു മൈസൂർ എന്നത് ശ്രീ നായിഡു ഉയര്‍ത്തിക്കാട്ടി. 
 

സംരംഭങ്ങള്‍ക്ക് തീഷ്ണമായ പിന്തുണ നല്‍കിയ ഭരണാധികാരിയെന്ന് ശ്രീ ജയ ചാമരാജയെ വിശേഷിപ്പിച്ച ശ്രീ നായിഡു, രാജ്യത്ത് ശാസ്ത്ര സാങ്കേതികവിദ്യകളും ശാസ്ത്രശീലവും വളര്‍ത്തുന്നതിന് അദ്ദേഹം നിരന്തരമായി പരിശ്രമിച്ചുവെന്നും പറഞ്ഞു. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ്‌സ് ലിമിറ്റഡ് (പിന്നീട് അത് എച്ച്.എ.എല്‍ ആയി),മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂരിലെ ലെ നാഷണല്‍ ട്യൂബര്‍ക്യുലോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് തുടങ്ങി ആധുനിക ഇന്ത്യയിലെ നിരവധി പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്തുണയും പ്രോത്സാഹനവും നല്‍കിയതിന്റെ പേരില്‍ മൈസൂരിലെ 25-ാമത് രാജാവ് വലിയതോതില്‍ ബഹുമാനിക്കപ്പെടുന്നുണ്ട്.

ശ്രി വാഡിയാറിനെ ബഹുമുഖ പ്രതിഭയെന്നും ആ ജീവനാന്തര പഠിതാവെന്നും വിശേഷിപ്പിച്ച ഉപരാഷ്ട്രപതി അദ്ദേഹം അറിയപ്പെടുന്ന ഒരു തത്വചിന്തകനും സംഗീതവിദുഷിയും രാഷ്ട്രീയ ചിന്തകനും മനുഷ്യസ്‌നേഹിയുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഈ ശുഭ അവസരത്തില്‍ നമ്മള്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്ജത്തോടും ജനകേന്ദ്രീകൃത ഭരണത്തോടുമൊപ്പം കാലാതിതമായ ഇന്ത്യന്‍ മൂല്യങ്ങളെയും സമ്പന്നമായ സംസ്‌ക്കാരത്തെയൂം പാരമ്പര്യത്തേയും ആഘോഷമാക്കണമെന്നും ഉപരാഷ്ട്രപതി എല്ലാവരോടും ആഹ്വാനം ചെയ്തു.

****


(Release ID: 1639631)