മന്ത്രിസഭ

പി എം ജി കെ വൈ/ആത്മനിർഭർ ഭാരതിനു കീഴിൽ, 24% ഇ പി എഫ് വിഹിതം (തൊഴിലാളികളുടെ 12% ഉം തൊഴിൽദാതാക്കളുടെ 12% ഉം) ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേയ്ക്ക് കൂടി നീട്ടാനുള്ള ശിപാർശയ്ക്ക് കാബിനറ്റ് അംഗീകാരം

Posted On: 08 JUL 2020 4:29PM by PIB Thiruvananthpuram


ന്യൂഡൽഹി, ജൂലൈ 08, 2020

രാജ്യത്തെ തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും എപ്ലോയ്മെന്റ് പ്രോവിഡന്റ് നിധിയിലേക്കുള്ള 12% വീതമുള്ള EPF വിഹിതം, മൊത്തം 24 ശതമാനം, മൂന്നുമാസത്തേയ്ക്ക് കൂടി നൽകാനുള്ള ശിപാർശയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യക്ഷനായ കാബിനറ്റ് യോഗത്തിന്റെ അംഗീകാരം. ജൂൺ മുതൽ ആഗസ്ത് 2020 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. കോവിഡ് മഹാമാരിയെത്തുടർന്ന് പ്രഖ്യാപിച്ച പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (PMGKY)/ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

 2020, ഏപ്രിൽ 15നു, മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ ഏർപ്പെടുത്തിയ ഇളവിനു പുറമെയാണിത്. 4,860 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ നടപടിയിലൂടെ 3.67 ലക്ഷം സ്ഥാപനങ്ങളിലെ 72 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും.

ശിപാർശയുടെ പ്രധാന വിവരങ്ങൾ താഴെപ്പറയുന്നു:

   i.      ജൂൺ, ജൂലൈ, ആഗസ്ത് 2020 മാസക്കാലയളവിലെ വേതനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ സൗകര്യം, നൂറിൽ താഴെ ജീവനക്കാർ ഉള്ളതും, അതിൽ 90% പേർ 15,000 രൂപയിൽ താഴെ പ്രതിമാസവേതനം വാങ്ങുന്നതുമായ സ്ഥാപനങ്ങൾക്കാണ് ലഭിക്കുക.

   ii.          ഈ നടപടിയിലൂടെ രാജ്യത്തെ 3.67 ലക്ഷം സ്ഥാപനങ്ങളിലെ 72 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും, തടസങ്ങൾ മറികടന്നും ഇത് അവരുടെ വേതന പട്ടികയിൽ തുടരാൻ സാധ്യത.
 
iii.     നടപ്പ് സാമ്പത്തികവർഷത്തിൽ, ഇതിനായി ഭരണകൂടം 4,800 കോടി രൂപയുടെ ബജറ്റ് സഹായം ലഭ്യമാക്കും.
       
iv.    പ്രധാൻമന്ത്രി റോസ്‌ഗാർ പ്രോത്സാഹൻ യോജന (PMRPY) യ്ക്ക് കീഴിൽ, ഇതേ കാലയളവിൽ ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കളെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതാണ്.
   
 v.     ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി, രാജ്യത്തെ സംരംഭകർക്കും തൊഴിലാളികൾക്കുമുള്ള EPF സഹായം ജൂൺ, ജൂലൈ, ആഗസ്ത് 2020 മാസങ്ങളിലേയ്ക്ക് കൂടി നീട്ടുമെന്ന് മെയ് 13 നു അറിയിച്ചിരുന്നു.



(Release ID: 1637320) Visitor Counter : 222