ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
07 JUL 2020 6:53PM by PIB Thiruvananthpuram
പത്തു ലക്ഷംപേരിലെ രോഗബാധിതരുടെ എണ്ണത്തെ അപേക്ഷിച്ച്
ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധന
ന്യൂഡല്‍ഹി, 07 ജൂലൈ 2020
കോവിഡ് 19 നിയന്ത്രണത്തിനായി 'ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്' നയമാണ് കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് രോഗബാധിതരെ നേരത്തെ കണ്ടെത്തിയതും സമയബന്ധിതമായ പരിശോധനയും നിരീക്ഷണവും ഫലപ്രദമായ ചികിത്സയും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തലും മരണനിരക്കു കുറയ്ക്കാന്‍ സഹായിച്ചു. രോഗബാധിതരുടെ ആകെ എണ്ണം കൂടുതലാണെങ്കിലും രോഗമുക്തരുടെ എണ്ണവും അതിവേഗം വര്‍ധിക്കുന്നുണ്ട്. അതിലൂടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുറയുന്നു. ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. 10 ലക്ഷത്തില്‍ 186.8 ആണ് ഇന്ത്യയില്‍ ചികിത്സയിലുള്ളവര്‍.അതേസമയം 10 ലക്ഷം പേരെ എടുക്കുമ്പോള്‍ അതില്‍ അസുഖം ഭേദമായവരുടെ എണ്ണം 315.8 ആണ്.
തത്സമയ-പിസിആര്‍ ടെസ്റ്റുകള്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവയിലൂടെ പരിശോധനയുടെ എണ്ണം കൂട്ടാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പിന്തുടരുകയും ചെയ്തു. പ്രത്യേക കോവിഡ് ആശുപത്രികള്‍, കോവിഡ് ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചികിത്സാസൗകര്യങ്ങള്‍ ഫലപ്രദമായ ചികിത്സയ്ക്കൊപ്പം മരണനിരക്കു കുറയ്ക്കാനും സഹായിക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ പ്രത്യേക കോവിഡ് സൗകര്യങ്ങളുടെ വര്‍ധന സമയബന്ധിത പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു.
പരിശോധനയ്‌ക്കൊപ്പം സമ്പര്‍ക്കം കണ്ടെത്തലും വീടുകള്‍ തോറുമുള്ള സര്‍വെകളും വര്‍ധിപ്പിച്ചിട്ടുണ്ട്; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേകിച്ചും. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനത്തിന്റെയും സമ്പര്‍ക്ക പട്ടിക 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തുന്നു. ഇവരെ ക്വാറന്റൈന്‍ ചെയ്യുകയും ചെയ്യുന്നു. വയോധികര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍ എന്നിവരുള്‍പ്പെടെ രോഗബാധയ്ക്കു സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനായി സംസ്ഥാനങ്ങള്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍, ആശമാര്‍, എഎന്‍എമ്മുകള്‍ എന്നിവരുടെ ഇടപെടലും ഫലപ്രദമായ നിരീക്ഷണത്തിനു സഹായിക്കുന്നു.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1637079)