റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
അടിസ്ഥാന സൗകര്യ വികസന യോഗത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അധ്യക്ഷത വഹിച്ചു
Posted On:
07 JUL 2020 4:45PM by PIB Thiruvananthpuram
കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിന്‍ ഗഡ്ഗരി ഇന്ന് ന്യൂഡല്‍ഹിയില്‍ വെബ്കാസ്റ്റ് വഴി ചേര്‍ന്ന അടിസ്ഥാന സൗകര്യ വികസന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ പീയുഷ് ഗോയല്‍, കേന്ദ്ര പരിസ്ഥിതി, വനം, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കര്‍, റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി ജനറല്‍ (റിട്ടയേര്‍ഡ്) വി.കെ. സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
റോഡ് ഗതാഗതം, ദേശീയപാത, റെയില്‍വേ, ഊര്‍ജം, പരിസ്ഥിതി, വനം, റെയില്‍വേ ബോര്‍ഡ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെയും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, കര്‍ണാടകം, എന്നീ സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
അടിസ്ഥാന സൗകര്യമേഖലയുടെ പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ എത്രയും വേഗം പരിഹരിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. 187 ദേശീയപാത പദ്ധതികളോട് അനുബന്ധിച്ച വനം ക്ലിയറന്‍സ്
നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പല റോഡ് പദ്ധതികളും രണ്ടാം ഘട്ട വനം ക്ലിയറന്‍സ് അപേക്ഷ നല്‍കിയിട്ടില്ലെന്നും യോഗം വിലയിരുത്തി.
ദേശീയ പാതകളിലെ അപകട സാധ്യതാ കേന്ദ്രങ്ങളായ ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. 167 സ്ഥലങ്ങളില്‍ പുതിയ രൂപകല്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച കരാര്‍, അഞ്ച് വര്‍ഷം മുമ്പേ ഒപ്പു വച്ചതാണെങ്കിലും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ 'സേതു ഭാരതം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാസംതോറും നിരീക്ഷിക്കാന്‍ തീരുമാനിച്ചു. റെയില്‍വേയില്‍ 30 റോഡ് പ്രോജക്ടുകള്‍, പൂര്‍ത്തിയാക്കാനുണ്ടെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിഷയം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പു നല്‍കി.
ഇനി മുതല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍, റോഡ്സ് ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ ചേര്‍ന്ന് യോഗം നടത്തണമെന്ന് കേന്ദ്രമന്ത്രി ശ്രീ നിതിന്‍ ഗഡ്ഗരി നിര്‍ദേശിച്ചു.
***
(Release ID: 1637026)
Visitor Counter : 542