ശാസ്ത്ര സാങ്കേതിക മന്ത്രാലയം

STIP 2020 രൂപീകരണം ലക്ഷ്യമിട്ടുള്ള  ഉന്നതതല വ്യവസായ കൂടിക്കാഴ്ച നടന്നു 


ഗവേഷണ-വികസനത്തില് (R&D) നിക്ഷേപം വർധിപ്പിക്കാൻ വ്യവസായമേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങൾ ചര്‍ച്ച ചെയ്തു.

Posted On: 05 JUL 2020 3:15PM by PIB Thiruvananthpuram

 

ശാസ്ത്ര-സാങ്കേതികവിദ്യ, നൂതനാശയ നയത്തെപ്പറ്റിയുള്ള (Science, Technology andInnovation Policy- STIP 2020) ദ്വിദിന സമ്മേളനത്തിലും ചർച്ചയിലും സിഐഐ അംഗങ്ങളും രാജ്യത്തെ വ്യവസായ പ്രമുഖരുമായ 30 പേർ പങ്കെടുത്തു. തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം, സാമൂഹികപ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം കാണുന്നതിനാവശ്യമായ ഗവേഷണ-വികസന സാഹചര്യം വളർത്തേണ്ടതിനെപ്പറ്റിയും അവർ ചർച്ചനടത്തി.
രാജ്യത്തെ വിദ്യാഭ്യാസസമൂഹവും വ്യവസായരംഗവും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ വ്യവസായത്തലവന്മാർ, മൊത്ത അഭ്യന്തര ഉത്പാദനത്തെ അടിസ്ഥാനമാക്കി, R&D ലേക്കുള്ള നിക്ഷേപം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.


STIP 2020 യ്ക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി വ്യവസായമേഖലയുമായി നടന്ന ഉന്നതതല കൂടിക്കാഴ്ചയുടെ രണ്ടാം ദിനം, ഭാരതസർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ്, പ്രൊ. കെ. വിജയരാഘവൻ, DST സെക്രട്ടറി, പ്രഫ. അശുതോഷ് ശർമ്മ എന്നിവർ, ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കാൻ വ്യവസായ സമൂഹത്തിന് പ്രോത്സാഹനം നൽകുന്നതിന് ആവശ്യമായ ഇളവുകളിലും, ധനസഹായങ്ങളിലും, അംഗീകാരങ്ങളിലുമാണ് ശ്രദ്ധ നൽകിയത്. ഇതിനായി CSR നിധിയിലെ പണം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വഴികളും ഇരുവരും ആരാഞ്ഞു.

രണ്ടുദിവസം നീണ്ട ഓൺലൈൻ ചർച്ച, STIP 2020 സെക്രട്ടറിയേറ്റ്, CII യുടെയും, സയന്‍സ് പോളിസി ഫോറത്തിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. വിജ്ഞാന കേന്ദ്രീകൃത സാമ്പത്തികരംഗത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന STIP 2020 നുള്ള നിർദേശങ്ങൾ, വ്യവസായപ്രമുഖരിൽ നിന്നും ക്ഷണിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
 
*(Release ID: 1636659) Visitor Counter : 133