രാജ്യരക്ഷാ മന്ത്രാലയം

ഊര്‍ജ്ജ, എണ്ണ, വാതക പര്യവേക്ഷണ പദ്ധതികള്‍ക്ക്‌  എന്‍.ഒ.സി നല്‍കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍

Posted On: 29 JUN 2020 4:06PM by PIB Thiruvananthpuram




ന്യൂഡല്‍ഹി, 29 ജൂണ്‍ 2020,

ഇന്ത്യയുടെ സമുദ്ര മേഖല, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവിടങ്ങളില്‍ ഊര്‍ജ്ജ പദ്ധതികളുടെ സര്‍വേ,ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് പുതിയ വെബ് പോര്‍ട്ടല്‍ (വിലാസം: https://ncog.gov.in/modnoc/home.html.) നിലവില്‍ വന്നു. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്
ഉദ്ഘാടനം ചെയ്തു. രാജ്യരക്ഷാ വകുപ്പ് സഹമന്ത്രി ശ്രീ. ശ്രീപദ് യെസ്സോ നായികും ചടങ്ങില്‍ സന്നിഹിതതനായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ക്കു സമീപമുള്ള വൈദ്യുതി, സൗരോര്‍ജ്ജ, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദന പദ്ധതികള്‍ എന്നിവയ്ക്കും വിവിധ മന്ത്രാലയങ്ങള്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് ഇന്ത്യക്കു നിയന്ത്രണമുള്ള സമുദ്ര പ്രദേശങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ ഗവേഷണ, സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ മന്ത്രാലയം (എംഒഡി) അനുമതി നല്‍കുന്നുണ്ട്.  നവ,പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയം (എംഎന്‍ആര്‍ഇ), ഊര്‍ജ്ജ മന്ത്രാലയം, പെട്രോളിയംപ്രകൃതിവാതക മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ്    എന്നിവ വഴിയാണ് ഭൂരിപക്ഷം അപേക്ഷകളുമെത്തുന്നത്.
 അത്തരം പദ്ധതികള്‍ക്കായി എന്‍ഒസി നല്‍കുന്ന പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഉറപ്പു വരുത്തുന്നതിന്, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍, ഭാസ്‌കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫോര്‍മാറ്റിക്സ് (ബിസാഗ്), നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) എന്നിവയുടെ സഹായത്തോടെയാണ് മന്ത്രാലയം ഓണ്‍ലൈന്‍ അപേക്ഷാ പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്.  
ഊര്‍ജ്ജ പദ്ധതികള്‍, ഗവേഷണ, സര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുക്കുന്നതിന് സുരക്ഷാ അനുമതി തേടുന്നതിന് അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ സഹായകമാകും. ഈ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ക്ക്
ഫലപ്രദവും വേഗതയേറിയതും സുതാര്യവുമായ സംവിധാനം പോല്‍ട്ടല്‍ സ്ഥാപിക്കും.  ഏരിയല്‍ സര്‍വേയ്ക്ക് എന്‍.ഒ.സി അനുവദിക്കുന്നതിന് സമാനമായ ഒരു പോര്‍ട്ടല്‍ മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു.

 ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ എം എം നരവാനെ, ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരംബീര്‍ സിംഗ്, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  ചടങ്ങില്‍ പങ്കെടുത്തു.  മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയില്‍ പങ്കെടുത്തു


(Release ID: 1635173)