ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

അരിവാൾ രോഗം  (Sickle Cell disease),  അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവയിൽ രാജ്യത്തെ ഗ്രാമീണ /  ഗോത്ര  മേഖലകളിൽ കൂടുതൽ അവബോധം സൃഷ്ഠിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ഡ  

Posted On: 19 JUN 2020 5:05PM by PIB Thiruvananthpuram

 ന്യൂഡൽഹി , ജൂൺ 19, 2020


അരിവാൾ രോഗത്തെപ്പറ്റി രാജ്യത്ത് കൂടുതൽ അവബോധം സൃഷ്ഠിക്കേണ്ടതുണ്ടെന്ന്  കേന്ദ്ര  ഗിരിവർഗ്ഗ കാര്യ മന്ത്രി, ശ്രീ. അർജുൻ മുണ്ഡ അഭിപ്രായപ്പെട്ടു.

ലോക അരിവാൾ രോഗ ദിനാചരണത്തോടനുബന്ധിച്ചു ഒരു വെബ്ബിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഈ രോഗവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയതും,കാലികപ്രസക്തിയുള്ളതുമായ വിവര ശേഖരണത്തിനായി ഭരണകൂടം ഒരു പുതിയ പോർട്ടൽ അവതരിപ്പിച്ചിട്ടുണ്ടെന്നും, ശ്രീ  .മുണ്ഡഅറിയിച്ചു. അവബോധപ്രവവർത്തനങ്ങൾക്ക് ഊർജം പകരാൻ ഈ നീക്കം സഹായകമാകും.

ഏറ്റവും പുതിയ വിവരങ്ങൾക്കായി, രെജിസ്ട്രേഷൻ സൗകര്യത്തോട് കൂടിയ ഡാഷ്ബോർഡ് സംവിധാനം,രോഗവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ,ഇതുമായി ബന്ധപ്പെട്ട വിവിധ ഗവണ്മെന്റ് നടപടികൾ എന്നിവയും പോർട്ടലിൽ ഉണ്ടാകും.


 അരിവാൾ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി  പരാമർശിക്കവെ ,രാജ്യത്തെ ഗ്രാമീണ  /  ഗോത്ര  മേഖലകളിലും  ഇത് കൂടുതലായി നടപ്പാക്കേണ്ടതുണ്ടെന്ന്  ശ്രീ.മുണ്ഡ ചൂണ്ടിക്കാട്ടി.

ഈ രോഗം മൂലം ബുദ്ധിമുട്ടുന്നവർക്കായി,മന്ത്രാലയം "ആക്ഷൻ റീസേർച്ച് " പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.യോഗ കേന്ദ്രീകൃതമായ ഒരു ജീവിതചര്യ പ്രോത്സാഹിപ്പിച്ചുകൊണ്ട് ,രോഗികൾക്കിടയിലെ സങ്കീർണതകൾ കുറയ്ക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.


 രോഗികളുടെ വിവരങ്ങളടങ്ങിയ ഡാറ്റാബേസ് രൂപീകരണം,പരിശോധനകളിൽ വർധന,ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾ കൂടുതൽ മികച്ച നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ശ്രീ.മുണ്ഡ ഓർമ്മിപ്പിച്ചു.
"വരും തലമുറ ഈ രോഗത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട്  നിലവിലുള്ള തെറ്റിദ്ധാരണകൾ കുറക്കുന്നതിനൊപ്പം , രോഗ നിയന്ത്രണത്തിനായി   മികച്ച വഴികളും  നാം കണ്ടത്തേണ്ടതുമുണ്ട്.  പാരമ്പര്യമായി പകരുന്ന രക്തസംബന്ധിയായ അരിവാൾ രോഗം ( Sickle cell disease - SCD)  രാജ്യത്തെ വിവിധ  ഗിരിവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ വലിയതോതിലാണ് കണ്ടുവരുന്നത്.(Release ID: 1632684) Visitor Counter : 387