രാസവസ്തു, രാസവളം മന്ത്രാലയം
സാനിറ്ററി നാപ്കിനുകൾ ഒരു പാഡ് ഒരു രൂപയ്‌ക്ക് പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യം
Posted On:
17 JUN 2020 4:29PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 17, 2020
ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിനുകൾ രാജ്യത്തെ 6300 ലധികം പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി–-പിഎംബിജെപി കേന്ദ്രങ്ങൾ വഴി ഒരു പാഡ് ഒരു രൂപയ്ക്ക് ലഭ്യമാണ്. സമാനമായ സാനിറ്ററി നാപ്കിനുകൾക്ക് പുറത്ത് വിപണിയിലെ വില ഒരെണ്ണത്തിന് ഏകദേശം 3 രൂപ - മുതൽ 8 രൂപവരെയാണ്.
തുടക്കം മുതൽ (4 ജൂൺ 2018), 2020 ജൂൺ 10 വരെ, 4.61 കോടിയിലധികം സാനിറ്ററി നാപ്കിനുകൾ ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വിറ്റു. 2019 ഓഗസ്റ്റ് 27 ന് വില പരിഷ്കരിച്ച ശേഷം 2020 ജൂൺ 10 വരെ 3.43 കോടി പാഡുകൾ വിറ്റഴിച്ചു.
തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഈ നാപ്കിനുകൾ. ഇവ എ എസ് ടി എം ഡി-6954 (ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റ്) മാനദണ്ഡങ്ങൾ പാലിക്കുന്ന ജൈവ വസ്തുക്കളുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ‘സ്വച്ഛത, സ്വാസ്ത്യ, സുവിധ’ ഉറപ്പാക്കാൻ കഴിയുന്നു.
(Release ID: 1632125)
Visitor Counter : 413