പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

വർക്ക് ഫ്രം ഹോം മാർഗനിർദേശങ്ങളുടെ രൂപീകരണം വേഗത്തിലാക്കാൻ DARPG യ്ക്ക് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്രസിംഗ് നിർദ്ദേശം നൽകി

Posted On: 10 JUN 2020 6:04PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ10, 2020

വർക്ക് ഫ്രം ഹോം (WFH) നയങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ രൂപീകരണം വേഗത്തിലാക്കാൻ, DARPG യ്ക്ക് കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്രസിംഗ് നിർദ്ദേശം നൽകി. വകുപ്പിന് കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളുമായും, വകുപ്പുകളുമായുള്ള ചർച്ചകൾ മുൻഗണനാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും ഡോ സിംഗ് നിർദേശം നൽകി. വർക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് സമയബന്ധിതമായി മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നത് കേന്ദ്ര സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കുന്നതിൽ സഹായകരമാകുമെന്നും കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു.

75 മന്ത്രാലയങ്ങളും വകുപ്പുകളും ഉൾക്കൊള്ളിച്ചുള്ള ഇ-ഓഫിസിന്റെ പുരോഗതി, ഒരു ഡിജിറ്റൽ കേന്ദ്ര സെക്രട്ടറിയേറ്റിനു രൂപം നല്കാൻ സഹായകരമായിട്ടുണ്ട്. ലോക്ഡൗൺ കാലയളവിലും വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ജീവനക്കാർ ജോലി തുടരാമെന്നും ഇതിലൂടെ ഉറപ്പാക്കാനായി.

2020 മാർച്ച് 30 മുതൽ ഇന്നലെ വരെ കോവിഡുമായി ബന്ധപ്പെട്ട ഒരു ലക്ഷം പൊതുജന പരാതികൾക്ക് പരിഹാരം കാണാനായതായി DARPG അറിയിച്ചു. പരാതിപരിഹാര നടപടികളുടെ ഗുണമേന്മ ഉറപ്പാക്കാനായി ഈ മാസം 15 മുതൽ ഫീഡ് ബാക് കോൾ സെന്ററുകൾക്ക് DARPG തുടക്കമിടും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ഈ സേവനം 11 ഭാഷകളിൽ ലഭ്യമാക്കും.

 കോവിഡ് 19 ദേശീയ നിരീക്ഷണ സംവിധാന (COVID-19 National Monitoring Dashboard) ത്തിൽ, പരിഹാരമായതായി കാണിച്ചിരിക്കുന്ന എല്ലാ പൊതുപരാതികളിലും ഗുണമേന്മ പരിശോധനയും ഒരു മാസക്കാലത്തേയ്ക്ക് നടത്തും.


(Release ID: 1630719) Visitor Counter : 169