രാജ്യരക്ഷാ മന്ത്രാലയം

ARPIT സംവിധാനം  ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി 

Posted On: 08 JUN 2020 6:48PM by PIB Thiruvananthpuram
കോവിഡ് 19 അടക്കം പകർച്ചാ സാധ്യതയുള്ള രോഗങ്ങൾ ബാധിച്ചവരെ, സ്പർശനമേൽക്കാതെ ഒഴിപ്പിക്കാനായി ഇന്ത്യൻ വ്യോമസേന രൂപം നൽകി വികസിപ്പിച്ച എയർബോൺ റെസ്ക്യൂ പോഡ് ഫോർ ഐസൊലേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ (ARPIT) സംവിധാനം വ്യോമസേനയുടെ ഭാഗമായി .രാജ്യത്തെ ഉയർന്ന മേഖലകൾഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നുംഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ  സംവിധാനത്തിലൂടെ കഴിയും.

പ്രധാമന്ത്രിയുടെ "സ്വാശ്രയഭാരതംഎന്ന ആഹ്വാനത്തിന് പിന്തുണ നൽകികൊണ്ട്തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് അറുപതിനായിരം രൂപ മാത്രം ചിലവിലാണ്, ARPIT എന്ന  സംവിധാനം നിർമ്മിച്ചിരിക്കുന്നത്ഇതേ ആവശ്യങ്ങൾക്കായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നവയ്ക്ക് അറുപത് ലക്ഷം രൂപ വരെയാണ് വില.

വ്യോമയാന ആവശ്യങ്ങൾക്കുപയോഗിക്കാൻ അംഗീകാരം ലഭിച്ചിട്ടുള്ള വസ്തുക്കൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന  സംവിധാനത്തിന് ഭാരവും കുറവാണ്കൂടാതെഐസൊലേഷൻ ചേമ്പറിനുള്ളിൽ തുടർച്ചയായി പൂജ്യത്തിനു താഴെ മർദ്ദം ക്രമീകരിക്കാനും ARPIT നു കഴിയുംഇതിലൂടെവിമാനജീവനക്കാർആരോഗ്യപ്രവർത്തകർഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാകും.

ജീവൻരക്ഷാനിരീക്ഷണ ഉപകരണങ്ങൾആരോഗ്യപ്രർത്തകർക്കായുള്ള പ്രത്യേകതരം കയ്യുറകൾ (long arm gloves) എന്നിവ സഹിതമാണ് രൂപകല്പന നടത്തിയിരിക്കുന്നത്.(Release ID: 1630285) Visitor Counter : 116