റെയില്‍വേ മന്ത്രാലയം

2019 - 20 ൽ ഇന്ത്യൻ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതിവേഗം നൽകി

Posted On: 04 JUN 2020 1:43PM by PIB Thiruvananthpuram

 

2019 - 2020 ൽ ഇന്ത്യൻ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതിവേഗം നൽകി.  2019 - 20 ലെ പുതുക്കിയ ബജറ്റിൽ മൂലധനച്ചെലവ് ഇനത്തിൽ 1,61,351 കോടി രൂപ അനുവദിച്ചു. 2018 - 19 നേക്കാൾ 20.1% അധികം തുകയാണിത്. 2020 മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, പദ്ധതി വിഹിതത്തിന്റെ 90.8% വും (1,46,507 കോടി രൂപ) വിനിയോഗിച്ചു കഴിഞ്ഞു. 2030 വരെ, മേഖലയിൽ 50 ലക്ഷം കോടി രൂപ നിർദ്ദിഷ്ട നിക്ഷേപം വിഭാവനം ചെയ്യുന്ന 2019 ലെ ബജറ്റ്, ഇന്ത്യൻ റെയിൽവേയെ രാജ്യത്തിൻ്റെ വളർച്ചാ ദിശയിലെ എഞ്ചിൻ ആകുന്നതിനുള്ള പാതയാണ് തുറന്നു നൽകിയത്.

2019 - 2020 ൽ ഏറ്റെടുക്കപ്പെട്ട ചില പ്രധാന പ്രവൃത്തികൾ ഇവയാണ്:-

പുതിയ പാത, പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം എന്നിവ 2019 - 20 ൽ 2,226 കിലോമീറ്റർ ആയി വർദ്ധിപ്പിച്ചു. 2009 -2014 കാലയളവിൻ്റെ വാർഷിക കമ്മിഷനിങ്ങ് ശരാശരിയുടെ (1520 km/വർഷം) 50 % ൽ അധികമാണിത്. 2019 -20 കാലയളവിൽ ഗേജ് മാറ്റം, പുതിയ പാത, പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കായി ഇന്ത്യൻ റെയിൽവേ 39,836 കോടി രൂപ ചെലവഴിച്ചു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ഈ പ്രവൃത്തികൾക്കുള്ള ഏറ്റവും ഉയർന്ന ചെലവാണിത്.

2019-20 സാമ്പത്തിക വർഷത്തിൽ പാത ഇരട്ടിപ്പിക്കൽ ചെലവ് മാത്രം 22,689 കോടി രൂപയാണ്. ഇത് 2009 - 14 കാലയളവിലെ ശരാശരി വാർഷിക ചെലവിൻ്റെ (2,462 കോടി) 9 ഇരട്ടി വരും.
ഇരട്ടിപ്പിച്ച പാത കമ്മീഷൻ ചെയ്തത് 2019 - 20 ൽ 1458 കിലോമീറ്ററാണ്. 2009 - 14കാലയളവിലെ ശരാശരി വാർഷിക കമ്മീഷനിങ് ദൈര്‍ഘ്യമായ പ്രതിവർഷം 375 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി വളര്‍ച്ചയാണ് ഇത്. 

2019 - 20 സാമ്പത്തിക വർഷത്തിൽ, റെയിൽവെ 5782 റൂട്ട് കിലോമീറ്റർ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. ഇതിൽ 4,378 റൂട്ട് കിലോമീറ്റർ 2020 മാർച്ച് 31 നകം കമ്മീഷൻ ചെയ്തു കഴിഞ്ഞു. 2019 - 20 സാമ്പത്തിക വർഷത്തിൽ ആകെ 28 പദ്ധതികളിലായി 1273 കിലോമീറ്റർ പാത പൂർത്തിയാക്കി കമ്മീഷൻ ചെയ്തു കഴിഞ്ഞു.

***



(Release ID: 1629356) Visitor Counter : 179