ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ബിരുദധാരികൾക്കു  നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലും  സ്മാര്‍ട്ട് സിറ്റികളിലും ഇന്റേൺഷിപ് അവസരങ്ങൾ ഒരുക്കുന്ന   അര്‍ബന്‍ ലേണിംഗ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് (റ്റുലിപ്) തുടക്കമായിപദ്ധതി നടത്തിപ്പിനായി  ഭവന നഗരകാര്യ മന്ത്രാലയവും എഐസിടിഇയും ധാരണാപത്രം ഒപ്പുവച്ചു

Posted On: 04 JUN 2020 1:47PM by PIB Thiruvananthpuram

 എല്ലാ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലും  സ്മാര്‍ട്ട് സിറ്റികളിലും  ബിരുദം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേൺഷിപ് അവസരമൊരുക്കുന്ന  ദി അര്‍ബന്‍ ലേണിംഗ് ഇന്റേണ്‍ഷിപ്പ് പദ്ധതി (റ്റുലിപ്) നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ 'നിഷാങ്ക്', ഭവന - നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് എസ്. പുരി, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷനോടൊപ്പം  സംയുക്തമായി ഉദ്ഘാടനം ചെയ്തു. മാനവ വിഭവശേഷി വികസന വകുപ്പ് സെക്രട്ടറി അമിത് ഖാരെ, ഭവന - നഗരകാര്യ സെക്രട്ടറി ദുര്‍ഗ്ഗ ശങ്കര്‍ മിശ്ര, എഐസിടിഇ ചെയര്‍മാന്‍, മന്ത്രാലയങ്ങളിലെയും എഐസിടിഇയിലെയും ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റ്റുലിപ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്.

 ഇന്ത്യയിലെ ബിരുദധാരികള്‍ക്ക് മികച്ച സ്മാർട്ട് സിറ്റികളിലും മറ്റും ഇന്റേൺഷിപ് അവസരങ്ങള്‍ ലഭിക്കുന്നതിനും നഗര വികസനം, ട്രാന്‍സ്‌പോര്‍ട്ട് എഞ്ചിനീയറിംഗ്, പരിസ്ഥിതി, മുനിസിപ്പല്‍ ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ ശോഭിക്കാനുള്ള അവസരമാണു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

***(Release ID: 1629332) Visitor Counter : 260