സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ (എം.‌എസ്.എം.ഇ.) തരംതിരിക്കലിന്  പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ എം.‌എസ്.എം.ഇ. മന്ത്രാലയം തയ്യാറെടുക്കുന്നു.

Posted On: 03 JUN 2020 12:37PM by PIB Thiruvananthpuram

 

 

 ന്യൂഡൽഹി ജൂൺ,  03, 2020

 

രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിർവ്വചനം പുതുക്കാനും  പരിധി ഉയർത്താനും കേന്ദ്ര എം.‌എസ്.എം.ഇ. മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.പുതിയ നിർവ്വചനവും  മാനദണ്ഡവും 2020 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

 

 

 

2006 ൽ എം.‌എസ്.എം.ഇ.വികസന നിയമം നിലവിൽ വന്ന്  14 വർഷത്തിനുശേഷമാണ്, 2020 മെയ് 13 ന് ആത്മ നിർഭർ ഭാരത് പാക്കേജിൽ  ഉൾപ്പെടുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിവ്വചനത്തിൽ പുനരവലോകനം പ്രഖ്യാപിച്ചത്.

 

 

 

 

 

ഈ പ്രഖ്യാപനത്തിലെ നിർവ്വചനം  അനുസരിച്ച്  ഒരു കോടി രൂപ നിക്ഷേപവും  5 കോടി രൂപ  വിറ്റുവരവുമുള്ള നിർമ്മാണ-സേവന രംഗത്തെ യൂണിറ്റുകൾ  സൂക്ഷ്മ സംരംഭങ്ങളുടെ പട്ടികയിൽപ്പെടും.10  കോടി രൂപ നിക്ഷേപവും 50  കോടി രൂപ  വിറ്റുവരവുമുള്ള നിർമ്മാണ-സേവന രംഗത്തെ യൂണിറ്റുകൾ ചെറുകിടസംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടും.അതുപോലെ, നിർമ്മാണ-സേവന രംഗത്തെ ഇടത്തരം യൂണിറ്റുകളുടെ പരിധി  20 കോടി രൂപ നിക്ഷേപവും 100 കോടി രൂപ കോടി വിറ്റുവരവും എന്നതായി മാറും.ഇടത്തരം സംരംഭങ്ങളുടെ  നിർവ്വചനം വീണ്ടും പരിഷ്കരിക്കാൻ  2020 ജൂൺ ഒന്നിന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇടത്തരം സംരംഭങ്ങളെന്നാൽ 50 കോടി രൂപ  നിക്ഷേപവും 250 കോടി രൂപ വിറ്റുവരവും ഉള്ള യൂണിറ്റുകൾ  എന്നതാണ് വീണ്ടും കൊണ്ടുവന്ന പരിഷ്‌ക്കാരം.

 

 

 

വിറ്റുവരവ് കണക്കാക്കുന്നതിൽ നിന്ന് കയറ്റുമതി ഒഴിവാക്കാനുള്ള തീരുമാനം ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഭയക്കാതെ കൂടുതൽ കയറ്റുമതി ചെയ്യാൻ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത് രാജ്യത്തു നിന്നുള്ള കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

 

 

 

പുതുക്കിയ നിർവ്വചനം അനുസരിച്ച് തരംതിരിക്കുന്നതിനുള്ള വിശദവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശങ്ങളും  എം.‌എസ്.എം.ഇ. മന്ത്രാലയം പ്രത്യേകം പുറപ്പെടുവിക്കുന്നുണ്ട് .

 

 

 

പ്രധാനമന്ത്രി അടുത്തിടെ ഉദ്‌ഘാടനം ചെയ്ത ചാമ്പ്യൻസ്  പോർട്ടലിൽ (www.champions.gov.in) എം.‌എസ്.എം.ഇ.കൾക്കും പുതുസംരംഭകർക്കും ഗുണപ്രദമാകുന്ന തരത്തിലുള്ള    ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എം.‌എസ്.എം.ഇ. മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

 



(Release ID: 1629000) Visitor Counter : 568