റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഡല്‍ഹിയില്‍ നിന്ന് അമൃത്‌സറിലേക്ക് ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ്സ് വേയ്ക്ക് അനുമതി
Posted On:
02 JUN 2020 3:52PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 02 ജൂണ്‍ 2020
ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ്സ് വേ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയ പാത അമൃത്‌സറില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാസമയം എട്ടുമണിക്കൂറില്‍ നിന്ന് നാലുമണിക്കൂറാക്കി കുറയ്ക്കും. 25,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ പാതയ്ക്കായി ചെലവിടുന്നത്. നകോദറില്‍ നിന്ന് സുല്‍ത്താന്‍പുര്‍ ലോധി, ഗോയിന്ദ്വാള്‍ സാഹിബ്, ഖാദൂര്‍ സാഹിബ് വഴിയാണ് പുതിയ പാത. അമൃത്‌സര്‍ - ഗുരുദാസ്പൂര്‍ റോഡ് സിഗ്‌നല്‍രഹിതമാക്കുമെന്നും ശ്രീ.നിതിന്‍ ഗഡ്കരി പറഞ്ഞു.
നിര്‍ദ്ദിഷ്ട എക്സ്പ്രസ് വേയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ദേശീയ പാത അതോറിറ്റിക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്ന് ശ്രീ. നിതിന്‍ ഗഡ്കരി പഞ്ചാബ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഭാരത്മാല പദ്ധതികീഴിലാണ് ഡല്‍ഹി-അമൃത്സര്‍എക്‌സ്പ്രസ്സ് വേയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്.
***
(Release ID: 1628703)
Visitor Counter : 178