ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ദേശീയ ശാസ്ത്ര, സാങ്കേതിക, നൂതനാശയ നയ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു

Posted On: 02 JUN 2020 3:39PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, ജൂൺ 02, 2020

 

 

കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന ശാസ്ത്ര ഉപദേശക സമിതി ഓഫീസും, ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി വികേന്ദ്രീകൃതവും, താഴെത്തട്ടിലുള്ളതും, സമസ്ത മേഖലകളെയും ഉള്ക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഒരു പുതിയ ദേശീയ ശാസ്ത്ര സാങ്കേതിക, നൂതനാശയ നയ (STIP 2020) രൂപീകരണത്തിനുള്ള നടപടികള്ക്ക് തുടക്കം കുറിച്ചു. ഇന്ത്യയും, ലോകവും കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്ഏര്പ്പെട്ടിരിക്കുന്ന സുപ്രധാന വേളയിലാണ് അഞ്ചാമത് ശാസ്ത്ര സാങ്കേതിക നയ രൂപീകരണം ആരംഭിച്ചിരിക്കുന്നത്.

 

പരസ്പര ബന്ധിതമായ നാല് ഘട്ടങ്ങളിലൂടെയാണ് ദേശീയ ശാസ്ത്ര സാങ്കേതിക നയ രൂപീകരണത്തിന് പദ്ധതിയൊരുക്കിയിരിക്കുന്നത്:

 

ഒന്നാം ഘട്ടം: പൊതുജനങ്ങള്‍, ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധര്എന്നിവരില്നിന്നും നയത്തിന്റെ കരട് രൂപീകരണ വേളയിലും തുടര്ന്നും ക്രിയാത്മകമായ നിര്ദേശങ്ങളും അഭിപ്രായങ്ങളും സയൻസ് പോളിസി ഫോറമിലുടെ ശേഖരിക്കുക.

 

രണ്ടാം ഘട്ടം: അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള നിര്ദേശങ്ങളെ ആശയാധിഷ്ഠിത ഗ്രൂപ്പുകളാക്കി തിരിച്ച് വിദഗ്ധ ഉപദേശം, നയ രൂപീകരണത്തില്ഉള്പ്പെടുത്തുക. ഇതിനായി 21 കേന്ദ്രീകൃത ആശയ ഗ്രൂപ്പുകള്രൂപീകരിച്ചിട്ടുണ്ട്.

 

മൂന്നാം ഘട്ടം: വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളുമായി ചര്ച്ച നടത്തുക.

 

നാലാം ഘട്ടം: വ്യവസായ സ്ഥാപനങ്ങളെയും ആഗോള ഏജന്സികളെയും ഉള്പ്പെടുത്തി ബഹുമുഖ തലത്തിലുള്ള ഒരു ഉന്നതതല സമിതി രൂപീകരിക്കുക.

 

നാല് ഘട്ടങ്ങളിലുള്ള നടപടികളും ഇതിനോടകം തന്നെ ആരംഭിക്കുകയും പ്രവര്ത്തനങ്ങള്സമാന്തരമായി നടക്കുകയുമാണ്.

 

ആറ് മാസ കാലയളവ് പ്രതീക്ഷിക്കുന്ന ദേശീയ ശാസ്ത്ര നയരൂപീകരണത്തിന് എല്ലാ പങ്കാളികളുമായും ആശയ വിനിമയം നടത്തുന്നതാണ്. ശാസ്ത്രീയ സാങ്കേതിക നൂതനാശയ നയരൂപീകരണ വിദഗ്ധര്ക്ക് സഹായം നല്കാനായി, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവര വിനിമയ ദാതാക്കള്എന്നിവരെ ഉള്പ്പെടുത്തി ശാസ്ത്ര സാങ്കേതിക ഭവനില്‍, ഒരു കോർഡിനേഷന്യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.



(Release ID: 1628697) Visitor Counter : 281