രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥ മേജർ സുമൻ ഗവാനിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം

प्रविष्टि तिथि: 29 MAY 2020 4:55PM by PIB Thiruvananthpuram

 

ന്യൂഡൽഹി , മെയ് 29, 2020  
2019 ൽ ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്ര സഭാ ദൗത്യത്തിൽ  (യു‌.എൻ‌.എം.‌എസ്.‌എസ്.) വനിതാ സമാധാന സേനാംഗമായി സേവനമനുഷ്ഠിച്ച ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥ മേജർ സുമൻ ഗവാനിക്ക് ഐക്യരാഷ്ട്രസഭയുടെ  “യുണൈറ്റഡ് നേഷൻസ് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ ” പുരസ്‌കാരം 2020 മെയ് 29 ന് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ  സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്   പുരസ്‌കാരം സമ്മാനിക്കും. മേജർ സുമൻ, 2018 നവംബർ മുതൽ 2019 ഡിസംബർ വരെ യു‌.എൻ‌.എം.‌എസ്.‌എസ്സിൽ സൈനിക നിരീക്ഷകയായി  സേവനമനുഷ്ഠിച്ചു. ദൗത്യത്തിൽ പങ്കെടുക്കുമ്പോൾ , സൈനിക നിരീക്ഷകരുടെ ലിംഗപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ   കേന്ദ്രബിന്ദുവായി പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞിരുന്നു.


(रिलीज़ आईडी: 1627808) आगंतुक पटल : 303
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Tamil