പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

56 സി.എന്‍.ജി. സ്റ്റേഷനുകള്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു ജനസംഖ്യയുടെ 75 ശതമാനവും ഉടന്‍തന്നെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ പരിധിയില്‍

Posted On: 29 MAY 2020 2:59PM by PIB Thiruvananthpuram

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 56 കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസ്(സി. എന്‍. ജി.) സ്റ്റേഷനുകള്‍ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, സ്റ്റീല്‍ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ ന്യൂഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നാടിനു സമര്‍പ്പിച്ചു. ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ന്യൂ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് സി. എന്‍. ജി. സ്റ്റേഷനുകള്‍. ഇന്ത്യയുടെ ജനസംഖ്യയുടെ 72 ശതമാനവും ഉടന്‍ തന്നെ നഗര പ്രകൃതിവാതക വിതരണ (സി. ജി. ഡി.) ശൃംഖലയുടെ പരിധിയില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്ത് പി. എന്‍. ജി. സ്റ്റേഷനുകളുടെ എണ്ണം നേരത്തെ 25 ലക്ഷമായിരുന്നത് 60 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. വ്യവസായിക കണക്ഷന്‍ 28,000ല്‍ നിന്ന് 41,000 ആയി. സി. എന്‍. ജി. വാഹനങ്ങള്‍ 22 ലക്ഷത്തില്‍ നിന്ന് 34 ലക്ഷമായി ഉയര്‍ന്നെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല്ക്കു പുറമെ സ്വകാര്യ കമ്പനികളും വിതരണശൃംഖലയില്‍ പങ്കാളികളാണ്.
പെട്രോള്‍, ഡീസല്‍,സി.എന്‍.ജി, എല്‍.എന്‍.ജി, എല്‍.പി.ജി തുടങ്ങി എല്ലാത്തരം ഇന്ധനങ്ങളും ഭാവിയില്‍ ഒറ്റകേന്ദ്രത്തില്‍ ലഭ്യമാക്കുമെന്ന് ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
***
 

 

 

 



(Release ID: 1627707) Visitor Counter : 246