പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഈജിപ്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട അബ്ദുൾ  ഫത്താ അല്‍-സിസിയും തമ്മില്‍ ഫോണില്‍ സംസാരിച്ചു

Posted On: 26 MAY 2020 7:38PM by PIB Thiruvananthpuram

ടെലിഫോണിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈജിപ്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട അബ്ദുൾ  ഫത്താ അല്‍ സിസിക്കും ഈജിപ്ത് ജനതയ്ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.
ആശംസകളോടു പ്രതികരിക്കവേ, ഈജിപ്തും ഇന്ത്യയും ലോകത്തിലെ ഏറ്റവും പഴക്കമേറിയ സംസ്‌കാരങ്ങളില്‍ പെടുന്നവയാണെന്ന് ഈജിപ്ത് പ്രസിഡന്റ് ഓര്‍മിപ്പിച്ചു. ഉഭയകക്ഷി ബന്ധം വികസിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഈജിപ്തിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം കോവിഡ്- 19 പ്രതിസന്ധി നാളുകളില്‍ ഉറപ്പാക്കുന്നതില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ കാട്ടിയ ശ്രദ്ധയെ പ്രധാനമന്ത്രി പ്രശംസിച്ചു.
ഈ വര്‍ഷം ഈജിപ്ത് സന്ദര്‍ശിക്കാന്‍ കൈക്കൊണ്ട തീരുമാനവും കോവിഡ്- 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം ഉപേക്ഷിക്കേണ്ടിവന്നതും ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, സാഹചര്യം അനുവദിക്കുന്നതിനനുസരിച്ച് പരമാവധി വേഗം പ്രസിഡന്റ് സിസിയുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ആഗ്രഹം അറിയിച്ചു.(Release ID: 1627084) Visitor Counter : 182