ശാസ്ത്ര സാങ്കേതിക മന്ത്രാലയം
കൂടുതൽ നേരം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ഉള്ള സുഖകരമായ ഫേസ് മാസ്ക് ഡിസൈൻ ചെയ്ത് സിഇഎൻഎസ്
Posted On:
23 MAY 2020 2:25PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 23, 2020
ബെംഗളൂരുവിലുള്ള സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ (സി ഇ എൻ എസ്), ഒരു കൂട്ടം ഗവേഷകർ സുഖകരമായ, കപ്പിന്റെ ആകൃതിയുള്ള ഫേസ് മാസ്ക് ഡിസൈൻ ചെയ്തു. മാസ്ക് അണിഞ്ഞു സംസാരിക്കുമ്പോൾ വായ്ക്ക് മുന്നിലായി ആവശ്യത്തിന് സ്ഥലം ഉള്ളതിനാൽ ധരിക്കുമ്പോൾ എളുപ്പവും, ജനങ്ങളെ കൂടുതൽ നേരം മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുമാണ് ആണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് സി ഇ എൻ എസ് .മാസ്കിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
ഈ മാസ്ക് ധരിക്കുമ്പോൾ സംസാരിക്കുന്നതിന് തടസ്സമോ, ഗ്ലാസ്സുകളിൽ മൂടലോ, ശ്വാസോഛ്വാസം നടത്തുമ്പോൾ യാതൊരു തരത്തിലുമുള്ള ചോർച്ചയും ഉണ്ടാകാതെ കൃത്യമായി മുഖത്തോട് ചേർന്നിരിക്കുന്നു. ഇതിന്റെ മറ്റൊരു സവിശേഷത, സുഖകരമായ രീതിയിൽ ധരിക്കുന്നതോടൊപ്പം നന്നായി ശ്വാസം എടുക്കാനും കഴിയും എന്നുള്ളതാണ്.
ബെംഗളൂരുവിലുള്ള വസ്ത്ര നിർമാണ കമ്പനിയായ കമേലിയാ ക്ലോത്തിങ് ലിമിറ്റഡിന് ഈ സാങ്കേതിക വിദ്യ സി ഇ എൻ എസ് കൈമാറി. ഇന്ത്യയൊട്ടാകെ ഒരു ലക്ഷത്തിലധികം ഇത്തരം മാസ്കുകൾ നിർമിച്ച് വിൽക്കാൻ കമേലിയാ ലക്ഷ്യമിടുന്നു.
(Release ID: 1626391)
Visitor Counter : 354