മന്ത്രിസഭ

പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജന'യ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 20 MAY 2020 2:23PM by PIB Thiruvananthpuram

രാജ്യത്തെ മല്‍സ്യമേഖലയില്‍ സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ വികസനത്തിലൂടെ നീലവിപ്ലവം കൊണ്ടുവരാനുദ്ദേശിച്ചുള്ള 'പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജന'യ്ക്ക് (പിഎംഎംഎസ്വൈ)  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്രപദ്ധതിയും കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുമായി 20,050 കോടിയാണ് ഇതിന് ആകെ കണക്കാക്കുന്ന നിക്ഷേപം. കേന്ദ്ര വിഹിതം 9,407 കോടി രൂപ, സംസ്ഥാന വിഹിതം 4,880 കോടിരൂപ ഗുണഭോക്തൃ വിഹിതം 5,763 കോടിരൂപ എന്നതാണ് അനുപാതം.

2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ അഞ്ചു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.  

കേന്ദ്ര പദ്ധതി, കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതി എന്നിങ്ങനെ പരസ്പര ബന്ധമുള്ള രണ്ടു പ്രത്യേക പദ്ധതികളായാണ് പിഎംഎംഎസ്വൈ നടപ്പാക്കുന്നത്. കേന്ദ്രംസ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതി ഗുണഭോക്തൃരഹിത അടിസ്ഥാനത്തിലും ഗുണഭോക്തൃ അടിസ്ഥാനത്തിലുമുള്ള വെവ്വേറെ പദ്ധതികളായി വേര്‍തിരിച്ചിട്ടുണ്ട്.

ഉല്‍പ്പാദന- ഉല്‍പ്പാദനക്ഷമതാ വര്‍ധന, അടിസ്ഥാനസൗകര്യവും വിളവെടുപ്പാനന്തര പ്രവൃത്തിയും, മല്‍സ്യബന്ധന പ്രവൃത്തിയും വ്യവസ്ഥാ ചട്ടക്കൂടും എന്നിങ്ങനെ മൂന്നു ഹെഡ്ഡുകളിലായാണ് ഇത്.

താഴെപ്പറയുന്ന രീതിയിലാണു പിഎംഎംഎസ്വൈ നടപ്പാക്കുക:

കേന്ദ്ര പദ്ധതി;
- പദ്ധതിയുടെയോ യൂണിറ്റിന്റെയോ മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുന്നു ( 100 % കേന്ദ്ര വിഹിതം).
- ദേശീയ മല്‍സ്യബന്ധന വികസന ബോര്‍ഡ് ( എന്‍എഫ്ഡിബി) അടക്കമുള്ള കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനം ഏറ്റെടുത്ത വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതും നേരിട്ടു ഗുണഭോക്താക്കളില്‍ എത്തുന്നതുമായ പദ്ധതിക്ക് പദ്ധതി/ യൂണിറ്റ് ചെലവിന്റെ 40% കേന്ദ്ര സഹായം ലഭിക്കും; പട്ടികജാതി, പട്ടികവര്‍ഗ്ഗ സ്ത്രീ യൂണിറ്റുകള്‍ക്ക് കേന്ദ്ര സഹായം 60% ആയിരിക്കും.
സെന്‍ട്രലി സ്‌പോണ്‍സേര്‍ഡ് പദ്ധതി:

ഗുഭോക്തൃരഹിത അടിസ്ഥാനത്തിലുള്ളതും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ നടപ്പാക്കുന്നതുമായ പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നായിരിക്കും പദ്ധതി/ യൂണിറ്റ് ചെലവു വഹിക്കുക.

വടക്കു കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 90% കേന്ദ്ര വിഹിതവും 10% സംസ്ഥാന വിഹിതവും.
മറ്റു സംസ്ഥാനങ്ങള്‍ക്ക് 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും എന്നതായിരിക്കും അനുപാതം.
കേന്ദ്രഭരണ പ്രദേശങ്ങളിലെ പദ്ധതിക്ക് 100% കേന്ദ്ര വിഹിതമായിരിക്കും.

 കേന്ദ്രാവിഷ്‌കൃത പദ്ധതിക്കു കീഴിലുള്ള വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതും നേരിട്ടു ഗുണഭോക്താക്കളില്‍ എത്തുന്നതുമായ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്രവും ഈ ഗവണ്‍മെന്റുകളും ഒന്നിച്ചായിരിക്കും. പൊതുവിഭാഗത്തില്‍ പദ്ധതിച്ചെലവിന്റെ 40%, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീ വിഭാഗങ്ങള്‍ക്ക് 60% എന്നതായിരിക്കും അനുപാതം. താഴെപ്പറയുന്ന ക്രമത്തിലായിരിക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള പദ്ധതി വിഹിത അനുപാതം:

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും 90% കേന്ദ്ര വിഹിതവും 10 ശതമാനം സംസ്ഥാന വിഹിതവും.
മറ്റു സംസ്ഥാനങ്ങള്‍ക്ക് 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും.
കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 100% കേന്ദ്ര വിഹിതം.

പ്രയോജനങ്ങള്‍:

1. മല്‍സ്യബന്ധന മേഖലയിലെ നിര്‍ണായക വിടവ് അഭിമുഖീകരിക്കുകയും യഥാര്‍ത്ഥ ശേഷി കണ്ടെത്തുകയും ചെയ്യുക.
2. സുസ്ഥിരവും ഉത്തരവാദപൂര്‍ണവുമായ മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളിലൂടെ 2024-25 ഓടെ 22 ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനം എന്ന ലക്ഷ്യം നേടുക, അതായത് ശരാശരി 9% വാര്‍ഷിക വളര്‍ച്ച നിലനില്‍ക്കുന്ന വിധം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുക.
3. അംഗീകൃത ഗുണമേന്‍മയുള്ള മല്‍സ്യകുഞ്ഞങ്ങളുടെയും തീറ്റയുടെയും ലഭ്യത വര്‍ക്കുദ്ധിപ്പിക്കുക.
4. ആധുനികവല്‍ക്കരണവും മൂല്യ ശൃംഖല ശക്തിപ്പെടുത്തലും ഉള്‍പ്പെടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക.
5. മല്‍സ്യബന്ധന, അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ, നഗര മേഖലകളിലെ 15 ലക്ഷത്തോളം മല്‍സ്യത്തൊഴിലാളികള്‍, മല്‍സ്യ കര്‍ഷകര്‍, മല്‍സ്യബന്ധന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നേരിട്ടു തൊഴില്‍ ലഭ്യമാക്കുക.
6. മല്‍സ്യബന്ധന മേഖലയിലെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും മല്‍സ്യ ഉല്‍പ്പാദനത്തിലെ മല്‍സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക.
7. മല്‍സ്യബന്ധനം, മല്‍സ്യകൃഷി തുടങ്ങി മല്‍സ്യമേഖലയിലെ പ്രവര്‍ത്തനങ്ങളിലെ വരുമാനം 2024ഓടെ ഇരട്ടിയാക്കുക.
8.  മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യകര്‍ഷകര്‍ക്കും സാമൂഹികവുംം ശാരീരികവും സാമ്പത്തികവുമായ സുരക്ഷ പ്രദാനം ചെയ്യുക

***



(Release ID: 1625450) Visitor Counter : 239