പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

Posted On: 06 APR 2020 1:48PM by PIB Thiruvananthpuram



ന്യൂഡല്‍ഹി; 2020 ഏപ്രില്‍ 06

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണില്‍ സംഭാഷണം നടത്തി.


കോവിഡ്-19 മഹാമാരിയെക്കുറിച്ചും ഗവണ്‍മെന്റുകള്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും രണ്ടു നേതാക്കളും ചര്‍ച്ചചെയ്തു. ഈ ആരോഗ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംയോജിതമായ ഗവേഷണ പരിശ്രമങ്ങള്‍ ഉള്‍പ്പെടെ ഉഭയകക്ഷി പരിചയങ്ങള്‍ പങ്കുവയ്‌ക്കേണ്ടതിന്റെ പ്രാധാന്യം രണ്ടു നേതാക്കളും അംഗീകരിച്ചു.
യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് ആവശ്യം വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചു. അതുപോലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സമൂഹത്തിനെ ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ ഊര്‍ജ്ജസ്വലമായ ഭാഗമായിതന്നെ തുടര്‍ന്നും  കാണുമെന്ന് പ്രധാനമന്ത്രി മോറിസണ്‍ ഉറപ്പുനല്‍കി.
നിലവിലെ ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിലാണ് ചര്‍ച്ച ശ്രദ്ധകേന്ദ്രീകരിച്ചതെങ്കിലും ഇന്തോ-പസഫിക് മേഖലയിലുള്‍പ്പെടെ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ വിശാലമായ സവിശേഷതയിലുള്ള ശ്രദ്ധതുടരുന്നതിനും രണ്ടു നേതാക്കളും സമ്മതിച്ചു.


(Release ID: 1611647) Visitor Counter : 292