ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മുഖവും വായും മറയ്ക്കുന്ന ഗൃഹനിര്‍മിതസുരക്ഷാ കവചത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

Posted On: 04 APR 2020 12:53PM by PIB Thiruvananthpuram

 

1. കൊവിഡ് 19 രോഗാണു പകരുന്നതു പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കലുംവ്യക്തിശുചിത്വവുമാണ് എന്ന് നമുക്ക് അറിയാം. ചില രാജ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഗൃഹനിര്‍മിത മുഖാവരണത്തിന്റെ ഉപയോഗം നിര്‍ദേശിക്കുന്നുണ്ട്. വ്യക്തിശുചിത്വം പാലിക്കുന്നതിന് അത്തരം ഗൃഹനിര്‍മിത മാസ്‌കുകള്‍ ധരിക്കുന്നത് നല്ല ഒരു രീതിയാണ്. അതിന്റെ ഉപയോഗം പൊതുവായിശുചിത്വപൂര്‍ണമായ ആരോഗ്യസ്ഥിതി നിലനിര്‍ത്താന്‍ ഉറപ്പായും സഹായിക്കും.

2. ആരോഗ്യസ്ഥിതിമെച്ചമല്ലാത്തവരും ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നവരും ഭവനനിര്‍മിതവും പുനരുപയോഗം സാധ്യവുമായ മാസ്‌ക്,  പ്രത്യേകിച്ചും വീടിനു പുറത്തു പോകുമ്പോള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇത് സമൂഹത്തിനു വലിയതോതില്‍സുരക്ഷ നല്‍കും.

3. ഈ മാസ്‌ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കോകൊവിഡ് 19 രോഗിയുമായി സമ്പര്‍ക്കത്തില്‍ഉള്ളവര്‍ക്കോരോഗികള്‍ക്കുതന്നെയോശുപാര്‍ശ ചെയ്യുന്നില്ല. അവര്‍ക്ക് പ്രത്യേകമായി നിര്‍മിച്ച മാസ്‌ക് വേറേയുണ്ട്, അത് ഉപയോഗിക്കണം.

4. അത്തരം രണ്ടു സെറ്റ് മാസ്‌ക് നിര്‍മിക്കുകയും ഒന്ന് ഉപയോഗിക്കുമ്പോള്‍ മറ്റേത് കഴുകിയിടുകയുംവേണം. കൈകള്‍ കഴുകല്‍ അപ്പോഴും നിര്‍ബന്ധം തന്നെയാണ്; മാസ്‌ക് ധരിക്കുന്നതിനു മുമ്പും കൈകള്‍ കഴുകണം. ഈ മാസ്‌കുകള്‍ അലസമായി എവിടെയെങ്കിലും വലിച്ചെറിയാതെസുരക്ഷിതമായി ഉപയോഗിക്കണം. സോപ്പുംചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും നന്നായി ഉണക്കുകയുംചെയ്ത ശേഷമേ ഉപയോഗിക്കാവൂ.

5. വീട്ടില്‍ ലഭ്യമായ തുണികൊണ്ട് ഈ മാസ്‌ക് ഉണ്ടാക്കാം. തയ്ക്കുന്നതിനു മുമ്പ് നന്നായി കഴുകി വൃത്തിയാക്കി ഉണക്കണം. വായുംമൂക്കും മറയ്ക്കുന്ന വിധം മുഖത്തിനു ചുറ്റും അനായാസം കെട്ടാവുന്ന തരത്തിലായിരിക്കണം ഈ മാസ്‌കുകള്‍ തയ്യാറാക്കേണ്ടത്. 

6. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാളുമായി പങ്കുവയ്ക്കരുത്; ഒരു മാസ്‌ക് ഒരാള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അതുകൊണ്ട് നിരവധി അംഗങ്ങളുള്ള കുടുംബങ്ങളില്‍ഓരോ അംഗത്തിനും പ്രത്യേകം മാസ്‌കുകള്‍ വേണം.

https://pibcms.nic.in/WriteReadData/ebooklat/Advisory%20(2).PDF


(Release ID: 1611027) Visitor Counter : 384