വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

കോവിഡ് -19:പോസ്റ്റ്‌ ഓഫീസുകൾ  അടിസ്ഥാന തപാൽ,  സാമ്പത്തിക സേവനങ്ങൾ തുടരുന്നു 

प्रविष्टि तिथि: 27 MAR 2020 5:45PM by PIB Thiruvananthpuram

ന്യൂഡൽഹി, മാർച്ച്‌, 27, 2020

 

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും പോസ്റ്റ്‌ ഓഫീസു കൾ അടിസ്ഥാന തപാൽ,  സാമ്പത്തിക സേവനങ്ങൾ നൽകുന്നത് തുടരുന്നു. പോസ്റ്റൽ ശൃംഖലയിലൂടെ അവശ്യ സാധനങ്ങളുടെ വിതരണത്തിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. പോസ്റ്റ്‌ ഓഫീസ് സേവിങ്സ് ബാങ്ക്,  ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ്സ് ബാങ്ക് എന്നിവയിലൂടെ പണം പിൻവലിക്കൽ,  നിക്ഷേപിക്കൽ എന്നീ സേവനങ്ങളും   ലഭ്യമാണ്. ഏതു ബാങ്കിൽ നിന്നുമുള്ള അക്കൗണ്ടിൽ നിന്നും പണം എ  ടി എം, എ ഇ പി എസ് അഥവാ ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം എന്നിവയിലൂടെ പിൻവലിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

 

പോസ്റ്റൽ വകുപ്പിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ മാനിച്ച്‌ വിതരണ ശൃംഖലയിൽ ഉടനീളം സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് അവശ്യ സേവനങ്ങൾ  നൽകുന്നതെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

 

RRTN/IE/SKY

 


(रिलीज़ आईडी: 1608636) आगंतुक पटल : 130
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Marathi , Bengali , Gujarati , Odia , Telugu , Kannada