വാണിജ്യ വ്യവസായ മന്ത്രാലയം
കോവിഡ് 19: പ്രതിസന്ധി നേരിടാന്‍ പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു
Posted On:
27 MAR 2020 11:27AM by PIB Thiruvananthpuram
കോവിഡ് 19 ലോക് ഡൗണിന്റെ സാഹചര്യത്തിലും ആശുപത്രികളിലും മറ്റ് ആരോഗ്യ പരിരക്ഷാ സജ്ജീകരണങ്ങളിലും തടസ്സമില്ലാത്ത ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം& എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പിഇഎസ്ഒ) വിവിധ നടപടികള്‍ സ്വീകരിച്ചു. പെട്രോളിയം, എക്സ്പ്ലോസീവ്സ്, ഫയര്‍ വര്‍ക്ക്സ്, ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നേരിടാന്‍ നടപടികളെടുത്തു.
മെഡിക്കല്‍ ഓക്സിജന്‍ സംഭരിക്കുന്നതിനും ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള ഗതാഗത സൗൗകര്യം ഉറപ്പാക്കുന്നതിനുമുള്ള ലൈസന്‍സ് നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ യൂണിറ്റുകള്‍ക്ക് പി.ഇ.എസ്.ഒ നിര്‍ദേശം നല്‍കി. മെഡിക്കല്‍ ഓക്സിജന്‍ തടസ്സങ്ങളില്ലാതെ ഉല്‍പ്പാദിപ്പിക്കാനും എത്തിക്കാനും അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ക്ക് സംസ്ഥാന ആഭ്യന്തര പ്രി്ന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020 മാര്‍ച്ച് 31ന് അവസാനിക്കുന്ന ഓക്സിജനും മറ്റു വാതകങ്ങളും കൊണ്ടുപോകുന്നതിനുള്ള ലൈസന്‍സിന്റെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി.
2020 മാര്‍ച്ച് 31നു അവസാനിക്കുന്ന, എക്സ്പ്ലോസീവുകളും ഫയര്‍വര്‍ക്കുകളും സംഭരിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ലൈസന്‍സ് കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കി. പുതുക്കല്‍ വൈകുന്നതിന് പിഴ ഈടാക്കില്ല.
കംപ്രസ്ഡ് ഓക്സിജന്‍, സി.എന്‍.ജി, എല്‍.പി.ജി, മറ്റു വാതകങ്ങള്‍ എന്നിവ സംഭരിക്കുന്ന സിലിണ്ടറുകള്‍ നിര്‍ബന്ധിത ഹൈഡ്രോ പരിശോധനയ്ക്കു വിധേയമാക്കാനുള്ള കാലാവധി മാര്‍ച്ച് 31ല്‍ നിന്ന് ജൂണ്‍ 30ലേക്കു നീട്ടി. ഓക്സിജന്‍, എല്‍പിജി, മറ്റു വാതകങ്ങള്‍ എന്നിവയുടെ സംഭരണത്തിനും ഗതാഗതത്തിനുമുള്ള വാഹനങ്ങള്‍ക്ക് മാര്‍ച്ച് 15നും ജൂണ്‍ 30നും മധ്യേ നടത്തേണ്ട സേഫ്റ്റി റിലീഫ് വാള്‍വ്, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനകള്‍ ജൂണ്‍ 30 നകം നടത്തിയാല്‍ മതി.
AM/MRD
(Release ID: 1608539)
Visitor Counter : 217