ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

കൊവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തില്‍ ഇഎംആര്‍എസ്/ ഇഎംിബിഎസ് അവധികള്‍ പുനക്രമീകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയത്തിന്റെ കത്ത്

Posted On: 26 MAR 2020 6:02PM by PIB Thiruvananthpuram

കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയത്തിനു കീഴിലുള്ള ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ( ഇഎംആര്‍എസ്) അവധി പുനക്രമീകരിക്കുന്നതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് മ്ന്ത്രാലയം കത്തെഴുതി. കൊവിഡ് 19 പടരുന്ന ഗുരുതര സാഹചര്യത്തില്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുകയാണ് എന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് എഴുതിയ കത്തിലും വ്യക്തമാക്കി. അതുകൊണ്ട് അവധികള്‍ പുനക്രമീകരിക്കാനാണ് നിര്‍ദേശം. ചില പ്രത്യേക കേസുകളില്‍ മുന്‍ നിശ്ചയിച്ചതു പ്രകാരം വാര്‍ഷിക പരീക്ഷകള്‍ നടത്താനും അനുമതി നല്‍കി.

ഇഎംആര്‍എസുകള്‍ക്കും ഏകലവ്യ മോഡല്‍ ഡേ ബോര്‍ഡിംഗ് സ്‌കൂളുകള്‍ക്കും (ഇഎംഡിബിഎസ്) മാര്‍ച്ച് 21 മുതല്‍ മേയ് 25 വരെയായിരിക്കും വേനലവധി.  ഈ കാലയളവില്‍ പുറത്തു നിന്ന് ആരും കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ബോര്‍ഡ് പരീക്ഷകള്‍ എഴുതുകയും സ്‌പെഷല്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക രോഗപ്രതിരോധ പരിരക്ഷയോടെ കാമ്പസില്‍ നിൽക്കാം. അവരെ പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് അയയ്ക്കും. സ്‌കൂളും ഹോസ്റ്റലുകളും പ്രത്യേകം അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കണം.


പ്രാദേശിക അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ഫലപ്രഖ്യാപനത്തിനു ശേഷം അധ്യാപകര്‍ക്ക് അവധിയില്‍ പോകാം. വിദ്യാര്‍ത്ഥികള്‍ക്ക് ഫലം തപാലിലും എസ്എംഎസ്സായും അയയ്ക്കാം. ആറാം ക്ലാസിലേക്കുള്ള പ്രവേശനവും ഒമ്പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്‌കൂള്‍ വീണ്ടും തുറക്കുന്നതിനു മുമ്പ് പതിവുക്രമത്തില്‍ നടത്തും.


(Release ID: 1608399) Visitor Counter : 119