ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നൊവല്‍കൊറോണവൈറസ് പ്രതിരോധവും കര്‍മ്മപദ്ധതികളും വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

Posted On: 13 FEB 2020 2:14PM by PIB Thiruvananthpuram

നൊവല്‍കൊറോണവൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണംരൂപം നല്‍കിയ മന്ത്രിമാരുടെ ഉന്നതതലസമിതിയോഗംഇന്ന് ന്യൂഡല്‍ഹിയില്‍ചേര്‍ന്നു. ലോകാരോഗ്യ സംഘടന സി.ഒ.വി.ഐ.ഡി-19 എന്ന് പുനര്‍നാമകരണംചെയ്ത നൊവല്‍കൊറോണാവൈറസ് നിയന്ത്രിക്കുന്നതിന് രാജ്യത്ത് സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍, നടപടികള്‍ എന്നിവയാണ് സമിതിവിലയിരുത്തിയത്. മന്ത്രിതലസമിതിയുടെ രണ്ടാമത്തെ യോഗമാണ്‌കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തില്‍ ഇന്ന് നടന്നത്.

 

കേന്ദ്ര വ്യോമയാന മന്ത്രി ശ്രീഹര്‍ദീപ് എസ്. പുരി, വിദേശകാര്യമന്ത്രി ഡോ: എസ്. ജയ്ശങ്കര്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, സ്വതന്ത്ര ചുമതലയുള്ള ഷിപ്പിംഗ്, രാസവസ്തു വളം സഹമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനികുമാര്‍ ചൗബേ എന്നിവരുംയോഗത്തില്‍ സംബന്ധിച്ചു.


സി.ഒ.വി.ഐ.ഡി-19യുടെ നിലവിലെ സ്ഥിതി സമിതിവിലയിരുത്തികേരളത്തില്‍ നിന്നുംവൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് കേസുകളുടെ നിലവിലെ സ്ഥിതിയും അംഗങ്ങള്‍ വിലയിരുത്തി. ചൈനയില്‍ നിന്നുള്ള എല്ലായാത്രക്കാര്‍ക്കുംതാല്‍ക്കാലികമായിവിസ റദ്ദാക്കിയതുള്‍പ്പെടെസി.ഒ.വി.ഐ.ഡി-19 രോഗത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച, പ്രതിരോധ നടപടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.


വ്യൂഹാനില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്ന 645 പേരെതാമസിപ്പിച്ചിട്ടുള്ള രണ്ട് ക്വാറന്റൈല്‍സെന്ററുകളുടെ പ്രവര്‍ത്തനവുംഉന്നതതലയോഗത്തില്‍അവലോകനം ചെയ്തു. സായുധസേനയും ഇന്ത്യാടിബറ്റിയന്‍ ബോര്‍ഡര്‍ പോലീസും (ഐ.ടി.ബി.പി) ചേര്‍ന്നാണ് ക്യാമ്പുകള്‍ നടത്തുന്നത്. അവിടെ കഴിയുന്നവര്‍ക്കൊക്കെ പ്രതിദിനം മെഡിക്കല്‍ പരിശോധനയും നടത്തുന്നുണ്ട്. ഒഴിപ്പിച്ചുകൊണ്ടുവന്നവരെല്ലാം സി.ഒ.വി.ഐ.ഡി-2019  നെഗറ്റീവാണെന്ന് പരിശോധനയില്‍തെളിഞ്ഞതായി മന്ത്രിമാരുടെ സംഘംവിലയിരുത്തി.


ഇതിനൊക്കെ പുറമെ ഇന്നുവരെമൊത്തം 2,49,447 യാത്രക്കാര്‍ ഉള്‍പ്പെടുന്ന 2,315 വിമാനങ്ങള്‍ പരിശോധിച്ചുവെന്നും മന്ത്രിമാരുടെസംഘത്തോട്‌വിശദീകരിച്ചു. 21 വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി കടന്നുവരുന്നവര്‍ പ്രത്യേകിച്ച് നേപ്പാളുമായിചേര്‍ന്നുകിടക്കുന്നിടത്ത് ഒക്കെ നിരീക്ഷണവും പരിശോധനയുംതുടരുകയാണ്. ചൈന, ഹോംങ്കാംഗ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവയ്ക്കുപുറമെ ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളെയും ആഗോള പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

അതിന് പുറമെ 34 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലായി 15,991 ആളുകള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. പരിശോധനയ്ക്കായി അയച്ച 1,671 സാമ്പിളുകളില്‍ നേരത്തെ അറിയിച്ചതുപോലെ 3 എണ്ണത്തില്‍ മാത്രമാണ്‌രോഗബാധ കണ്ടത്. പൂനയിലുള്ള ഐ.സി.എം.ആറിന്റെദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സി.ഒ.വി.ഐ.ഡി-19 ന്റെചികിത്സകള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ കേന്ദ്രം. 14 പ്രാദേശിക ലാബുകളെയും കര്‍മ്മനിരതമാക്കുകയും ക്രമവല്‍ക്കരിക്കുകയുംചെയ്തിട്ടുണ്ട്, അവ ഇപ്പോള്‍ സാമ്പിളുകള്‍ പരിശോധിക്കുന്നുമുണ്ട്.


RS MRD
 


(Release ID: 1603095)