ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നൊവല്‍കൊറോണവൈറസ് :കേന്ദ്ര ആരോഗ്യസെക്രട്ടറിസംസ്ഥാനങ്ങളുടെതയ്യാറെടുപ്പുകള്‍അവലോകനം ചെയ്തു

Posted On: 04 FEB 2020 3:47PM by PIB Thiruvananthpuram

    
നൊവല്‍കൊറോണവൈറസ്തടയുന്നതിനും, കൈകാര്യംചെയ്യുന്നതിനുമായിസ്വീകരിച്ച തയ്യാറെടുപ്പുകള്‍കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയംസെക്രട്ടറി ശ്രീമതി പ്രീതി സുദന്‍ ന്യൂഡല്‍ഹിയില്‍വീഡിയോകോണ്‍ഫറന്‍സിംഗ് വഴിഅവലോകനം ചെയ്തു. സംസ്ഥാന ചീഫ്‌സെക്രട്ടറിമാര്‍, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം, ആഭ്യന്ത്ര മന്ത്രാലയംഎന്നിവിടങ്ങളില്‍ നിന്നുള്ളമുതിര്‍ന്ന ഉദ്യോഗസ്ഥര്‍എന്നിവര്‍വീഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തു.


കേന്ദ്ര തലത്തില്‍,വിവിധ മന്ത്രാലയങ്ങളുമായിചേര്‍ന്ന് നിരവധി മുന്‍കരുതല്‍ നടപടികള്‍കൈക്കൊണ്ടിട്ടുണ്ടെന്ന്‌കേന്ദ്ര ആരോഗ്യസെക്രട്ടറിഅറിയിച്ചു. കൊറോണവൈറസ്‌സംബന്ധിച്ച് പുതിയവിവരങ്ങള്‍, നിലവിലെഅവസ്ഥ, ഇതുവരെസ്വീകരിച്ച നടപടികള്‍എന്നിവ പ്രധാനമന്ത്രിയുടെഓഫീസ്, കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി, ക്യാബിനറ്റ്‌സെക്രട്ടറിഎന്നിവര്‍ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന്അവര്‍ പറഞ്ഞു. പുതിയസാഹചര്യത്തില്‍അന്താരാഷ്ട്രതലത്തിലുള്ളവിസാ നിയന്ത്രണങ്ങള്‍,യാത്രാമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍എന്നിവആരോഗ്യസെക്രട്ടറിയോഗത്തില്‍വിശദീകരിച്ചു. ഇതേകുറിച്ച്അവബോധം സൃഷ്ടിക്കാന്‍ അവര്‍സംസ്ഥാനങ്ങളോട്‌നിര്‍ദ്ദേശിച്ചു. 


കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യസെക്രട്ടറിസംസ്ഥാനങ്ങളെ ഉപദേശിച്ചു. ആരോഗ്യമേഖലയിലേയും, മറ്റ് ഏജന്‍സികളുടെയും വിവിധ പ്രതിരോധ മാനേജ്‌മെന്റ് പ്രോട്ടോകോളുകള്‍ പാലിക്കല്‍, പരിശോധനയ്ക്ക്‌വിധേയമാക്കുന്ന ജനങ്ങള്‍ക്കിടയില്‍ നോവല്‍കൊറോണവൈറസ്തടയുന്നതിനുള്ളഅവബോധം, നേപ്പാളുമായുള്ളഅതിര്‍ത്തിയിലൂടെയാത്ര ചെയ്യുന്നവര്‍ ഈ ജനങ്ങള്‍ സ്വയം പരിശോധനയ്ക്ക്‌റിപ്പോര്‍ട്ട്‌ചെയ്യല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍, രോഗ പ്രതിരോധ ഉപകരണങ്ങള്‍തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെതയ്യാറെടുപ്പ് ശ്രീമതി പ്രീതി സുദന്‍ അവലോകനം ചെയ്തു. രോഗ ബാധിതരുമായി ബന്ധം പുലര്‍ത്തിയവരെകണ്ടെത്താനുംആവശ്യമായ നിരീക്ഷണസംവിധാനം ഒരുക്കാനുംഅവര്‍ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക്ആവശ്യമായ അധിക മനുഷ്യശേഷി പരിഗണിച്ച്‌സംസ്ഥാനങ്ങള്‍ ആവശ്യമായആരോഗ്യസേനയെയും,മറ്റ് പിന്‍തുണയും എയര്‍ക്രാഫ്റ്റ് പബ്ലിക്‌ഹെല്‍ത്ത്ഓഫീസര്‍മാര്‍ക്ക് (എ.പി.എച്ച്.ഒ) നല്‍കണമെന്ന്അവര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍കൈക്കൊണ്ടിട്ടുണ്ടെന്നുംഗവണ്‍മെന്റ് പുറപ്പെടുവിച്ച പരിശോധനാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും, നേപ്പാളുമായിഅതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ അറിയിച്ചു. ടോള്‍പ്ലാസകള്‍, ബസ്റ്റാന്റുകള്‍, റെയില്‍വെസ്റ്റേഷനുകള്‍എന്നിവിടങ്ങളില്‍ പ്രത്യേകബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്ന്‌വിമാനത്താവളങ്ങളും, തുറമുഖങ്ങളുംഇല്ലാത്ത സംസ്ഥാനമായഹരിയാന അറിയിച്ചു. മൂന്ന് പോസിറ്റീവ്‌കേസ്സുകള്‍റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ട, (ഇവമൂന്നുംവുഹാനില്‍ നിന്നുള്ളവിദ്യാര്‍ത്ഥികളാണ്), കേരളംസംസ്ഥാനത്തിന്റെഎല്ലാ ഭരണതലത്തിലും നടപ്പിലാക്കിയ നിരീക്ഷണവും, മേല്‍നോട്ടവുംയോഗത്തില്‍വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും, അവലോകനം ചെയ്യുന്നതിനുംജില്ലാകലക്ടര്‍മാരെയുംഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ശ്രദ്ധ ഊന്നിയുള്ളബോധവല്‍ക്കണത്തിലൂടെയുള്ളസാമൂഹിക പങ്കാളിത്തം പ്രധാന ഘടകമാണെന്ന്‌യോഗംവിലയിരുത്തി. 


ചൈന, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഹോംങ്കോംഗ്എന്നിവിടങ്ങളില്‍ നിന്നുള്ളയാത്രക്കാരെ നൊവല്‍കൊറോണവൈറസ് ബാധ പരിശോധനയ്ക്ക്‌വിധേയമാക്കാന്‍ രാജ്യത്തെ ഏഴ്അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ (ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, കൊച്ചി, ബംഗളൂരൂ, ഹൈദരാബാദ്, ചെന്നൈ) പ്രത്യേകംഎയറോ ബ്രിഡ്ജുകള്‍ ഉപയോഗപ്പെടുത്തുമെന്ന്‌കേന്ദ്ര ആരോഗ്യസെക്രട്ടറിഅറിയിച്ചു. സംസ്ഥാനങ്ങളിലെമത, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചരിക്കുന്ന സഞ്ചാരികളെസ്വയം പരിശോധനയ്ക്ക്‌വിധേയരാക്കുന്നതിന് ഹോട്ടല്‍അസോസിയേഷനുമായിസഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന്ടൂറിസം മന്ത്രാലയംഅറിയിച്ചു. 
21 വിമാനത്താവളങ്ങള്‍, അന്താരാഷ്ട്ര തുറമുഖങ്ങള്‍,അതിര്‍ത്തികള്‍എന്നിവിടങ്ങളില്‍യാത്രക്കാരെ പരിശോധനയ്ക്ക്‌വിധേയരാക്കുന്നുണ്ടെന്ന്‌കേന്ദ്ര ആരോഗ്യകുടുംബക്ഷേമസെക്രട്ടറിഅറിയിച്ചു. ഇതുവരെ 21 വിമാനത്താവളങ്ങളിലായി 777 വിമാനങ്ങളിലായി 89,500 യാത്രക്കാരെ പരിശോധനയ്ക്ക്‌വിധേയരാക്കിയതായിഅവര്‍അറിയിച്ചു. ആകെ 454 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 451 എണ്ണം നെഗറ്റീവ്ആയപ്പോള്‍മൂന്നെണ്ണമാണ് പോസിറ്റീവ്ആയത്. 3,935 യാത്രക്കാര്‍ 29 സംസ്ഥാനങ്ങളില്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാണ്.രോഗം പടരുന്നത്തടയുന്നതിനുള്ള നടപടികള്‍ക്ക്ഏറ്റവുംഉയര്‍ന്ന പരിഗണന നല്‍കണമെന്നുംഏത്അടിയന്തിരസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനങ്ങള്‍ തങ്ങളുടെ ദ്രുത പ്രതികരണസംഘങ്ങളെശക്തിപ്പെടുത്തണമെന്നും ശ്രീമതി പ്രീതി സുദന്‍ ആവശ്യപ്പെട്ടു. എല്ലാജില്ലകളിലുംകരുത്തുറ്റ ഭരണസംവിധാനം ഒരുക്കണമെന്നുംഓരോരുത്തരുടെയുംജോലിയെക്കുറിച്ച്‌വ്യക്തമായ ധാരണയുണ്ടാകണമെന്നുംഅവര്‍ പറഞ്ഞു.
AM MRD


(Release ID: 1601884) Visitor Counter : 102