ധനകാര്യ മന്ത്രാലയം

ധനകാര്യ സര്‍വേ 2019-20ല്‍ മുന്‍ഗണന സമ്പത്തുണ്ടാക്കലിനും അതിന് ഉതകുന്ന നയത്തിനും

Posted On: 31 JAN 2020 1:25PM by PIB Thiruvananthpuram


ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ട് 2020 പ്രകാരം ഇന്ത്യ ഏറ്റവും കൂടുതല്‍ വികസിച്ച പത്തു സമ്പദ്‌വ്യവസ്ഥകളില്‍ ഒന്ന്
ബോധ്യമുള്ള ധനകാര്യ ചരിത്രത്തില്‍ നാലില്‍ മൂന്നു കാലവും ഇന്ത്യ ആഗോളതലത്തിലെ മുന്‍നിര സാമ്പത്തിക ശക്തി. ഇതു സാധ്യമായത് ധന സമ്പാദനത്തിന് വിപണിയുടെ അദൃശ്യകരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതിനാല്‍
ഉദാരവല്‍ക്കരിക്കപ്പെട്ട മേഖലകള്‍ തുറന്നുകൊടുക്കാത്ത മേഖലകളെ അപേക്ഷിച്ചു ഗണ്യമായി വളര്‍ന്നു
ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനിയന്ത്രിത വിപണിയെ അപേക്ഷിച്ചു വിലക്കയറ്റത്തിനു വഴിവെക്കുന്നു



അറിയാവുന്ന ധനകാര്യ ചരിത്രത്തിന്റെ നാലില്‍ മൂന്നു കാലത്തോളം ഇന്ത്യ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളില്‍ ഒന്നായിരുന്നു. ആസൂത്രണത്തിലൂടെയാണ് അതു സാധിച്ചത്. ഇന്ത്യ സാമ്പത്തിക ശക്തിയായ നിലനിന്ന കാലത്ത് സമ്പദ്‌വ്യവസ്ഥ ധനസമ്പാദനത്തിന് ആശ്രയിച്ചിരുന്നതു വിശ്വാസത്തിന്റെ കരങ്ങളുടെ പിന്‍തുണയോടെ വിപണിയുടെ അദൃശ്യമായ കരത്തെയാണ്. സവിശേഷമായി, സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്‍ പ്രതിഫലിച്ചിരുന്നതുപോലെ വിപണികളുടെ അദൃശ്യ കരം ധാര്‍മികവും തത്വശാസ്ത്രപരവുമായ വ്യാപ്തി അഭ്യര്‍ഥിക്കുന്നതിലൂടെ വിശ്വാസത്തിന്റെ കരവും ചേര്‍ന്നതായിരുന്നു. കേന്ദ്ര ധനകാര്യ, കമ്പനി കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ധനകാര്യ സര്‍വേ 2019-20 ഇന്നു പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ചു.
നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെടുന്ന സാമ്പത്തിക മാതൃകയെ പിന്‍തുണയ്ക്കുന്നതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തെത്തുടര്‍ന്നുള്ള സാഹചര്യമെന്നു സര്‍വേ കാണിക്കുന്നു. ഇന്ത്യയുടെ ജി.ഡി.പിയിലും പ്രതിശീര്‍ഷ ജി.ഡി.പിയിലും ഉദാരവല്‍ക്കണത്തിനു ശേഷം ഉണ്ടായിട്ടുള്ള ഭീമമായ വളര്‍ച്ച ഓഹരിവപിണിയിലെ ധനസമ്പാദനത്തിന് ആനുപാതികമാണ്. അതുപോലെ, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളില്‍നിന്നു തെളിയുന്നത് വിപണിയുടെ അദൃശ്യ കരങ്ങളെ ശക്തമാക്കുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളാണ്. ഉദാരവല്‍ക്കരിക്കപ്പെട്ട മേഖലകള്‍ തുറന്നുകൊടുക്കാത്ത മേഖലകളെ അപേക്ഷിച്ചു ശ്രദ്ധേയമായ വേഗത്തില്‍ വളര്‍ച്ച നേടിയെന്നാണു സര്‍വേ കാണിക്കുന്നത്. 
വിപണിയുടെ അദൃശ്യകരത്തെയും വിപണികളെ പിന്‍തുണയ്ക്കാന്‍ സാധിക്കുന്ന വിശ്വാസത്തിന്റെ കരത്തെയും ശക്തമാക്കേണ്ടതിനെ ആശ്രയിച്ചാണ് അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുകയെന്ന ഇന്ത്യയുടെ സ്വപ്‌നം നിലകൊള്ളുന്നതെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബിസിനസിന് അനുകൂലമായ നയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക വഴി വേണം അദൃശ്യ കരത്തെ ശക്തിപ്പെടുത്താന്‍. വസ്തുതകളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി സുതാര്യത ശക്തിപ്പെടുത്തുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നതായിരിക്കണം നയങ്ങളെന്നു സര്‍വേ ശുപാര്‍ശ ചെയ്യുന്നു. 
ധനകാര്യ സര്‍വേ 2019-20ല്‍ ഏറ്റവും പ്രാധാന്യം കല്‍പിക്കുന്നത് ധന സമ്പാദനത്തിനും അതിനു സഹായകമായ നയങ്ങള്‍ക്കുമാണ്. വിഭവങ്ങളുടെ പരിമിതി നിലനില്‍ക്കുമ്പോഴും സാമൂഹിക ക്ഷേമം പരമാവധി വര്‍ധിപ്പിക്കാന്‍ അടിസ്ഥാനപരമായി കാംക്ഷിക്കുന്ന വിധമുള്ളതാണു നയങ്ങള്‍. 
1991 മുതലുള്ള തെളിവുകള്‍ കാണിക്കുന്നത് സാമ്പത്തിക രംഗം തുറന്നിടുന്നതിലൂടെ വിപണികളുടെ അദൃശ്യ കരത്തെ സജ്ജമാക്കുന്നത് പൊതുവേയും മേഖലകള്‍ തിരിച്ചും ഉള്ള ധന സമ്പാദനത്തില്‍ ശ്രദ്ധേയമായ നേട്ടത്തിനു കാരണമാകുന്നുണ്ട് എന്നാണ്. ഗവണ്‍മെന്റിന്റെ ഇടപെടല്‍ വിപണികളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനു സഹായത്തേക്കാള്‍ ദോഷമാണു ചെയ്യുന്നത്. 
കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം പകരുന്ന പരിഷ്‌കാരങ്ങള്‍ വഴി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബിസിനസ് ചെയ്യുന്നതു കൂടുതല്‍ സുഗമമായി. ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ 2014ലെ 142ാമതു റാങ്കില്‍നിന്ന് 2019ല്‍ 63ാം സ്ഥാനത്തെത്തിക്കൊണ്ട് ഇന്ത്യ ശ്രദ്ധേയമായ കുതിപ്പു നേടി. ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ട് 2020 ഇന്ത്യയെ ഏറ്റവും മെച്ചപ്പെട്ട 10 സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
എങ്കിലും ബിസിനസ് ചെയ്യുന്നതു സുഗമമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ബിസിനസ് ആരംഭിക്കുന്നതിനുള്ള എളുപ്പം, ഭൂമി റജിസ്‌ട്രേഷന്‍, നികുതി അടയ്ക്കല്‍, കരാറുകള്‍ നടപ്പാക്കല്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യ പിന്നിലാണ്. ഇന്ത്യയുടെ മികച്ച പ്രകടനത്തെ ബാധിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു ലോക ബാങ്ക് സര്‍വേയില്‍ നിരീക്ഷിച്ചതിലും കൂടുതല്‍ നിരീക്ഷണങ്ങള്‍ ഈ സര്‍വേയില്‍ ഉണ്ട്.
സ്വകാര്യവല്‍ക്കരിക്കപ്പെട്ട സി.പി.എസ്.ഇകളുടെ ശരാശരി ധനസ്ഥിതി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ശേഷം ഗണ്യമായി വര്‍ധിച്ചതായി അവലോകനത്തില്‍ തെളിഞ്ഞു. ഓരോ സി.പി.എസ്.ഇകളെ വേര്‍തിരിച്ചു പരിശോധിച്ചപ്പോഴും പ്രകടനം മെച്ചപ്പെട്ടതായാണു തെളിഞ്ഞത്. 
സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ ധനം സൃഷ്ടിക്കപ്പെടുന്നത് സാധാരണക്കാരനു സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനു കൂടുതല്‍ വാങ്ങല്‍ശേഷി പകരുന്നതിനു പ്രയോജനപ്പെടണം. പോഷകഗുണമുള്ള താലിയാണ് ഓരോ മനുഷ്യനും ഓരോ ദിവസവും ആവശ്യമായിവരുന്ന അടിസ്ഥാനപരമായ ഒന്ന്. അതിനാല്‍ത്തന്നെ, ഒരു സാധാരണക്കാരനെ ഓരോ ദിവസത്തെയും അന്നത്തിന് പണം കണ്ടെത്താന്‍ ധനകാര്യ നയങ്ങള്‍ കൂടുതല്‍ സഹായിക്കുന്നുണ്ടോ എന്നതിലും മെച്ചപ്പെട്ട ആശയവിനിമയം ഇക്കാര്യത്തില്‍ ഇല്ല. സര്‍വേ കാണിക്കുന്നത് പോഷകാംശമുള്ള ഭക്ഷണം സാധാരണക്കാരനു കൂടുതല്‍ താങ്ങാവുന്നതായി ഇപ്പോഴെന്നാണ്. 
AK   MRD


(Release ID: 1601412) Visitor Counter : 91