ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ചൈനയില്‍ നിന്നു തിരിച്ചു വരുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

Posted On: 30 JAN 2020 12:47PM by PIB Thiruvananthpuram
നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ അറിയേണ്ടതെല്ലാം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട നൊവല്‍ കൊറോണ വൈറസ് വ്യാപനം അന്താരാഷ്ട്രതലത്തില്‍ മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് സാധാരണ ജലദോഷം മുതല്‍ ഗുരുതര രോഗങ്ങളായ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (എം.ഇ.ആര്‍.എസ്)- സി.ഒ.വി, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്-സി.ഒ.വി) എന്നിവയ്ക്കു വരെ കാരണമാകും. എന്താണ് രോഗ ലക്ഷണങ്ങള്‍? പനി, ചുമ, ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ പൊതുവായ രോഗ ലക്ഷണങ്ങളാണ്. രോഗബാധിതനാകുന്നതില്‍ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം? ഈ അടുത്ത കാലത്ത് ചൈനയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലോ (14 ദിവസത്തിനുള്ളില്‍), നൊവല്‍ കോറോണ വൈറസ് ബാധിതനുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലോ, താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക: · തിരിച്ചെത്തി 14 ദിവസം വീട്ടില്‍തന്നെ പ്രത്യേകം മാറിത്താമസിക്കുക. ഒറ്റക്ക് ഒരു മുറിയില്‍ താമസിക്കുക മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം നിയന്ത്രിക്കുക, സന്ദര്‍ശകരെ ഒഴിവാക്കുക · ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക. · ജലദോഷം, ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുമായി അടുത്തു പെരുമാറുന്നത് ഒഴിവാക്കുക. (കുറഞ്ഞത് 1 മീറ്ററെങ്കിലും അകലം പാലിക്കണം) കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ കൈ വൃത്തിയായി കഴുകേണ്ടതാണ്; · തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം · രോഗബാധിരെ പരിചരിക്കുമ്പോള്‍ · ഭക്ഷണം ഉണ്ടാക്കുമ്പോഴും അതിന് മുമ്പും ശേഷവും · ഭക്ഷണം കഴിക്കുന്നതിനുമുമ്പ് · ശുചിമുറി ഉപയോഗിച്ച ശേഷം · കൈ അഴുക്കായാല്‍ · മൃഗങ്ങളെയോ, മൃഗങ്ങളുടെ മാലിന്യങ്ങളോ കൈകാര്യം ചെയ്താല്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തി 28 ദിവസങ്ങള്‍ക്കുള്ളില്‍ പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍: · കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറായ 91-11-23978046 നമ്പറില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക · ഉടന്‍ തന്നെ ഒരു മാസ്‌ക് ധരിച്ച്, നിര്‍ദ്ദേശിച്ചിട്ടുള്ള ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തുക. പരിഭ്രാന്തരാകരുത്. AM MRD

(Release ID: 1601136) Visitor Counter : 126